നളിനാക്ഷൻ കാത്തിരിക്കുന്നു; ഉറ്റവരെത്തുമെന്ന പ്രതീക്ഷയിൽ

നളിനാക്ഷൻ കാത്തിരിക്കുന്നു; ഉറ്റവരെത്തുമെന്ന പ്രതീക്ഷയിൽ നിലവിൽ കഴിയുന്നത്​ പൊലീസുകാര​ൻെറ സംരക്ഷണയിൽ (ചിത്രം)ചവറ: പക്ഷാഘാതം വന്ന് മരണവക്കിൽനിന്ന് ജീവിതത്തിലേക്കെത്തിയ കടയ്ക്കൽ സ്വദേശിയായ അറുപത്തിയെട്ടുകാരൻ മൂന്നുമാസമായി ബന്ധുക്കളെ കാത്തിരിക്കുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ സുരക്ഷാ ജീവനക്കാരനായിരുന്ന നളിനാക്ഷനാണ് ബന്ധുക്കളെ കാത്ത്​ കഴിയുന്നത്​. ലോക്ഡൗൺ സമയത്ത് ഹൃദയാഘാതം വന്നതിനെതുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ ആരും എത്താത്തതിനാൽ ആശുപത്രി ജീവനക്കാർ ആംബുലൻസിൽ കയറ്റി ജില്ല ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് കടന്നു. സന്നദ്ധപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് കൊല്ലം ബോയിസ് ഹൈസ്കൂളിലെ താൽക്കാലിക ക്യാമ്പിൽ നളിനാക്ഷനെ പ്രവേശിപ്പിച്ചു. ക്യാമ്പ് അവസാനിച്ചപ്പോൾ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്​ഥയിലായി. തുടർന്ന്​ കൊല്ലം നീണ്ടകര തീരദേശ പൊലീസിലെ ഉദ്യോഗസ്ഥനും നീണ്ടകര മദർഹുഡ് ചാരിറ്റബി​ളി​ൻെറ അമരക്കാരനുമായ ശ്രീകുമാർ നളിനാക്ഷനെ ഒപ്പംകൂട്ടി. മൂന്നുമാസമായി മരുന്ന് ഉൾപ്പെടെ വൈദ്യസഹായവും നൽകി അഭയം നൽകിവരികയാണ്. നളിനാക്ഷന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മകൻ വിദേശത്താ​ണത്രെ. മകളെ വിവാഹം കഴിച്ചയച്ചു. കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന്​ തീരദേശ പൊലീസ് സ്​റ്റേഷനിലെ പി.ആർ.ഒ ആയ ശ്രീകുമാർ പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നടന്ന കടയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച് പപ്പുകുഞ്ഞ​ൻെറ മകനാണ് നളിനാക്ഷന്‍. ബന്ധുക്കൾ ആരെങ്കിലുമെത്തി തന്നെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് ഈ വയോധികൻ.'കോയിക്കൽ - കരിക്കോട് റോഡ് വികസനം അപ്രായോഗികം'കൊല്ലം: കോയിക്കൽമുതൽ കരിക്കോട് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്ന നടപടി അപ്രായോഗികമാണെന്ന്​ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മൂന്നാംകുറ്റി യൂനിറ്റ്. കോയിക്കൽ മുതൽ കരിക്കോടുവരെ മൂന്നുകിലോമീറ്റർ മാത്രം നാലുവരി പാതയാക്കി വികസിപ്പിക്കാനുമുള്ള നീക്കം പ്രതിഷേധാർഹമാണ്. അപ്രായോഗികവികസനത്തിൻെറ പേരിൽ നൂറുകണക്കിന് വ്യാപാരികളെ കുടിയൊഴിപ്പിക്കപ്പെട്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടികളിൽനിന്ന്​ സർക്കാർ പിന്മാറണം. വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള റോഡ് വികസനം സാധ്യമാക്കണമെന്ന് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ടി.എസ്. അൻസർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റിസ, ട്രഷറർ അനിൽകുമാർ, സുനീർഖാൻ, ഷാജഹാൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ആംനസ്​റ്റി പദ്ധതി കാലാവധി നീട്ടണംകൊല്ലം: കോവിഡ്​ പശ്ചാത്തലത്തിൽ നികുതി വകുപ്പി​ൻെറ നേതൃത്വത്തിൽ വാറ്റ്, ജി.എസ്.ടി തുടങ്ങി വിവിധതരം നികുതി കുടിശ്ശികയുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച ആംനസ്​റ്റി പദ്ധതി കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിനൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ്​ എസ്. ദേവരാജനും ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാറും ആവശ്യപ്പെട്ടു. അഞ്ചുമാസമായി വ്യാപാരമേഖല നിശ്ചലമായിരിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തരനടപടി സർക്കാർ സ്വീകരിക്കണം. ആദിച്ചനല്ലൂർ പഞ്ചായത്തിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ തുടങ്ങി (ചിത്രം)കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് കുമ്മല്ലൂർ തോണിക്കടവ് അസീസിയ വിമൻസ് ഹോസ്​റ്റലിൽ ഒരുക്കിയ കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എം. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈല, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നദീറ കൊച്ചസൻ, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ ഹാരിഷ്, ആർ. സാജൻ, തോമസ് ജേക്കബ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.