കോവിഡുകാല ജൈവ കൃഷി: വിളവെടുപ്പിനൊരുങ്ങി കെ.എം.എം.എല്‍

കോവിഡുകാല ജൈവ കൃഷി: വിളവെടുപ്പിനൊരുങ്ങി കെ.എം.എം.എല്‍ (ചിത്രം)ചവറ: കോവിഡ്കാലത്ത് ജൈവകൃഷിയില്‍ മികച്ച വിളവെടുക്കാനൊരുങ്ങി കെ.എം.എം.എല്‍ കമ്പനി. മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസി​ൻെറ നേതൃത്വത്തിലാണ് ജൈവ കൃഷി ഒരുക്കിയത്. കാടുപിടിച്ചുകിടന്ന കമ്പനി ഗെസ്​റ്റ്​ ഹൗസിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കൃഷി. നാലേക്കറില്‍ സംയോജിത കൃഷിക്കാണ് പ്രാധാന്യം. നെല്ലിനൊപ്പം മത്സ്യകൃഷിയും നടത്തി വിജയിപ്പിച്ചെടുക്കുന്ന രീതിയാണിത്. രാസവളം ഒഴിവാക്കി നെല്ല് വിതച്ചിരിക്കുന്ന സ്ഥലത്ത് ജമന്തിച്ചെടികൾ ​െവച്ചുപിടിപ്പിച്ച അഗ്രോ എക്കോളജിക്കല്‍ രീതിയാണ് അവംലബിച്ചത്. ആഗസ്​​േറ്റാടെ വിളവെടുക്കാന്‍ പാകത്തിലുള്ള ഓണ നെല്ല് വിതച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. നെല്ല് വിതച്ചതിന് സമീപത്തായി മീന്‍ വളര്‍ത്തല്‍ കേന്ദ്രവുമുണ്ട്. വെണ്ട, തക്കാളി, പയര്‍ തുടങ്ങിയ പച്ചക്കറികളും രാസവളം ഏല്‍ക്കാതെ ഇവിടെ പച്ചപിടിച്ച് നിൽക്കുന്നു. ഒരു മാതൃക കൃഷിത്തോട്ടമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.കല്ലുവാതുക്കലിൽ വീടുകയറി ആക്രമണം; മൂന്നുപേർക്ക് പരിക്ക് പാരിപ്പള്ളി: കല്ലുവാതുക്കലിൽ ലഹരി മാഫിയ സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കരിമ്പാലൂർ കിഴങ്ങുവിള ദേവകി മന്ദിരത്തിൽ കുട്ടൻ, ആശ വിലാസത്തിൽ അനീഷ്, കുന്നുവിള വീട്ടിൽ ജെസിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെ 12 പേരടങ്ങിയ പ്രദേശത്തെ സംഘം കുട്ട​ൻെറ വീടി​ൻെറ ഗേറ്റ് തകർത്ത് അകത്തുകടന്ന് മർദിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ ഭാര്യയെയും മക്കളെയും നിലത്ത് തള്ളിയിട്ടു. ബഹളം കേ​െട്ടത്തിയ അയൽവാസികളായ അനീഷിനും ജസിനും മർദനമേറ്റു. ആരോഗ്യപ്രവർത്തകക്ക് കോവിഡ്; നിയന്ത്രണം ശക്​തമാക്കി പരവൂർ: ചിറക്കര ഇടവട്ടത്ത് ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചിറക്കര പഞ്ചായത്ത്‌ പൂർണമായും ക​​െണ്ടയ്​ൻമൻെറ് സോണായി. നിയന്ത്രണങ്ങൾ ശക്​തമാക്കിയിട്ടുണ്ട്​. ആരോഗ്യപ്രവർത്തകക്ക് ചാത്തന്നൂർ ശ്രീനാരായണ കോളജിൽ നടന്ന ഒരു പരീക്ഷയുടെ ഭാഗമായി ഡ്യൂട്ടിയുണ്ടായിരുന്നു. ഇവർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ഡ്യൂട്ടി നോക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. നേരത്തെ ആരോഗ്യപ്രവർത്തകയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പരവൂർ നഗരസഭയും സമ്പൂർണ ക​​െണ്ടയ്​ൻമൻെറ് സോണാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.