കോവിഡ് ചട്ടം ലംഘിച്ചു; പോത്തീസി‍െൻറയും രാമചന്ദ്ര​െൻറയും ലൈസൻസ് റദ്ദാക്കി

കോവിഡ് ചട്ടം ലംഘിച്ചു; പോത്തീസി‍ൻെറയും രാമചന്ദ്ര​ൻെറയും ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതുടർന്ന് പ്രമുഖ വ്യാപാരസ്ഥാപനങ്ങളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയുടെ ൈലസൻസ് നഗരസഭ റദ്ദാക്കി. നഗരത്തിലെ രോഗവ്യാപനത്തിൻെറ പ്രധാനകാരണം ഇരുസ്ഥാപനങ്ങളുടെയും പ്രവർത്തനമാണെന്ന് കണ്ടതിൻെറ പശ്ചാത്തലത്തിലാണ് മേയർ കെ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥാപനങ്ങൾ പരിശോധിച്ചശേഷം നടപടി സ്വീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇരുസ്ഥാപനങ്ങൾക്കും നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ള സമീപനമാണ് മാനേജ്മൻെറിൻെറ ഭാഗത്തുനിന്നുണ്ടായതെന്ന് മേയർ അറിയിച്ചു. രാമചന്ദ്രൻ ടെക്​സ്​റ്റയിൽസിലെ 100ഓളം ജീവനക്കാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതേ സ്ഥിതിവിേശഷമാണ് പോത്തീസിലും. നിലവിൽ പോത്തീസിലെ നാലോളം േപർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും സർക്കാർ നിർദേശങ്ങൾക്ക്​ വിരുദ്ധമായി 60 ശതമാനത്തിലധികം ജീവനക്കാരെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ചതിനാണ് നടപടി സ്വീകരിച്ചത്. നഗരസഭ അധികാരികളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുന്നതിന്​ യൂനിഫോമിലല്ലാതെയാണ് ജീവനക്കാരെ ജോലിക്ക് കയറ്റിയത്. കൂടാതെ സാമൂഹിക അകലം പാലിച്ച് മാത്രമേ ജനങ്ങളെ സൂപ്പർ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയും സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വിവരങ്ങൾ രജിസ്​റ്ററിൽ സൂക്ഷിക്കണമെന്ന നിർദേശവും ജീവനക്കാർ പാലിച്ചിരുന്നില്ലെന്നും നഗരസഭ അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ തമിഴ്നാട്ടിൽനിന്നടക്കം നിരവധി ജീവനക്കാരാണ് രാമചന്ദ്രൻ ടെക്​സ്​റ്റയിൽസിൽ പണിയെടുക്കുന്നത്. ഇവർക്ക് 14 ദിവസത്തെ ക്വാറൻറീൻപോലും നൽകാതെയാണ് മാനേജ്മൻെറ് ജോലിക്ക് കയറ്റിയത്. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുകയായിരുന്നു. രാമചന്ദ്രൻ ടെക്​സ്​റ്റയിൽസിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ ആരോഗ്യപരിശോധനക്ക് വിധേ‍യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 14ന് രാമചന്ദ്രൻ ടെക്​സ്​റ്റയിൽസിൽ തമിഴ്നാട്ടിൽനിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിക്കാതെ ജോലിക്ക് കയറ്റുന്നെന്ന നാട്ടുകാരുടെ പരാതിയിൽ ഫോർട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 28 തൊഴിലാളികളെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് ഇടപെട്ടാണ് കിഴക്കേകോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. box 'കൊന്നിട്ടായാലും ലാഭമുണ്ടാക്കുക' തിരുവനന്തപുരം: മനുഷ്യനെ കൊന്നിട്ടായാലും ലാഭമുണ്ടാക്കണമെന്ന ക്രൂരസമീപനമാണ് പോത്തീസ് മാനേജ്മൻെറി​േൻറതെന്ന് കൗൺസിലർ വഞ്ചിയൂർ പി. ബാബു അറിയിച്ചു. ജീവനക്കാരെ വഞ്ചിയൂർ വാർഡിലെ വിവിധ കെട്ടിടങ്ങളിൽ കുത്തിനിറച്ച്​ താമസിപ്പിച്ചിരിക്കുകയാണ്. മാനേജ്മൻെറ്​ ഒരു സഹകരണവും നൽകുന്നില്ലെന്ന് ഹെൽത്ത് ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. മാനേജ്മൻെറ്​ സെലക്ട് ചെയ്തുതരുന്ന ജീവനക്കാരെ മാത്രം പരിശോധിച്ചാൽ മതിയത്രെ. ജീവനക്കാരെ സംബന്ധിച്ച് സത്യാവസ്ഥ ആരോഗ്യപ്രവർത്തകരോട് വെളിപ്പെടുത്താനും മാനേജ്മൻെറ്​ തയാറാകുന്നില്ലെന്നും അദ്ദേഹം ത‍ൻെറ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.