രാജസ്​ഥാൻ: സചി​െൻറ വിധി ഇന്നറിയാം

രാജസ്​ഥാൻ: സചി​ൻെറ വിധി ഇന്നറിയാം ജയ്​പുർ: രാജസ്​ഥാനിൽ കോൺഗ്രസിൽനിന്ന്​ പുറത്താക്ക​പ്പെട്ട മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്​ അടക്കം 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്​പീക്കറുടെ നടപടിക്കെതിരെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൊവ്വാഴ്​ച തീർപ്പായേക്കും. സചിൻ വിഭാഗത്തി​ൻെറ ഹരജിയിൽ തിങ്കളാഴ്​ച വാദം പൂർത്തിയാകാത്തതിനെ തുടർന്ന്​ ഇന്നത്തേക്കു​ മാറ്റിവെക്കുകയായിരുന്നു. വാദം ഇന്നു പൂർത്തിയാകുമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ഇന്ദ്രജിത്​ മഹന്തി വ്യക്തമാക്കി. ഉത്തരവും ഇന്നുതന്നെ പുറപ്പെടുവിക്കുമെന്നാണ്​ കരുതുന്നത്​. വിമതർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ മാത്രമാണ്​ സ്​പീക്കർ​ ഇപ്പോൾ പുറപ്പെടുവിച്ചതെന്നും അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഹരജി നിലനിൽക്കുന്നതല്ലെന്നും​ സ്​പീക്കർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി വാദിച്ചു. സ്​പീക്കർ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ കോടതിക്ക്​ കാര്യമില്ലെന്നും സിങ്​വി ചൂണ്ടിക്കാട്ടി. വ്യക്തമായ കാരണം സൂചിപ്പിക്കാതെ, അയോഗ്യരാക്കാനുള്ള നോട്ടീസ്​ നൽകാൻ സ്​പീക്കർക്ക്​ കഴിയുമോ എന്ന്​ ചീഫ്​ ജസ്​റ്റിസ്​ ചോദിച്ചതായി അഭിഭാഷകർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിൽ അതി​ൻെറ ആവശ്യമില്ലെന്നായിരുന്നു ഇതിന്​ സിങ്​വിയുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.