പോത്തീസ്, രാമചന്ദ്രൻ: ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: പോത്തീസ്, രാമചന്ദ്രൻ എന്നീ വസ്ത്രശാലകളുടെയും ഇവയോട് ചേര്‍ന്ന്​ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും ലൈസന്‍സ് കോര്‍പറേഷന്‍ റദ്ദാക്കി. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവര്‍ത്തിച്ച് രോഗവ്യാപനത്തിന്​ കാരണമായെന്ന്​ ചൂണ്ടിക്കാണിച്ചാണ് ലൈസൻസ് റദ്ദുചെയ്തതെന്ന്​ മേയർ അറിയിച്ചു. നേരത്തേ നടത്തിയ പരിശോധനയില്‍ ഈ രണ്ട്​ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്​ നഗരത്തിലെ രോഗവ്യാപനം സങ്കീര്‍ണമാക്കി. കിഴക്കേകോട്ടയിലെ രാമചന്ദ്രൻ ടെക്​സ്​റ്റയിൽസി​ൻെറ മുഴുവൻ കടകളും അട്ടക്കുളങ്ങരയിലെ ടെക്​സ്​റ്റയിൽസി​ൻെറയും ഹൈപ്പർമാർക്കറ്റി​ൻെറയും ലൈസൻസ് എന്നിവ റദ്ദാക്കിയതായി നഗരസഭ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.