കോവിഡ് പ്രതിരോധത്തിന് സ്വകാര്യമേഖലയെയും രംഗത്തിറക്കണം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം സംഭവിക്കുകയും 150 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയെക്കൂടി പ്രതിരോധത്തിനായി രംഗത്തിറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്ക് ചികിത്സാഅനുമതി നൽകുമെന്ന്​ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച മാര്‍ഗനിര്‍േദശം വേണമെന്നതാണ് അവരുടെ ആവശ്യം. അവരെക്കൂടി കോവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത്​ സര്‍ക്കാര്‍മേഖലയെ ശക്തിപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്ന്​ പരാതിയുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. സാലറി ചലഞ്ചില്‍നിന്ന് അവരെ ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.