ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

പേരൂർക്കട: ജില്ല മോഡൽ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പനവൂർ സ്വദേശി മുഹമ്മദ് ഷാനി​ൻെറ കാറാണ് കത്തിയത്. ഭാര്യയെ ചികിത്സക്കെത്തിച്ച ശേഷം പാർക്കിങ്​ ഏരിയയിൽ പാർക്ക് ചെയ്ത് 15 മിനിറ്റിനു ശേഷം കാറി​ൻെറ മുൻവശത്ത് തീ പടർന്നു പിടിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ആശുപത്രി ജീവനക്കാർ ഉടൻ തന്നെ അഗ്​നി സംരക്ഷണ ഉപകരണകൾ ഉപയോഗിച്ച് തീ അണയ്​ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചെങ്കൽച്ചൂള ഫയർ സ്​റ്റേഷനിൽനിന്ന് അഗ്​നി രക്ഷാ യൂനിറ്റ് എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ചിത്രം: IMG-20200720-WA0161(1) IMG-20200720-WA0165 ജില്ല മാതൃക ആശുപത്രി വളപ്പിൽ അഗ്​നിക്കിരയായ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.