കോവിഡ് പോസിറ്റിവായ യുവാവിന് ആശുപത്രിയിലെത്താൻ സഹായമൊരുക്കി കിളിമാനൂർ മീഡിയ ഫോറം

കിളിമാനൂർ: വിദേശത്തുനിന്ന്​ നാട്ടിലെത്തി വീട്ടിൽ ക്വാറൻറീനിലായിരുന്ന യുവാവിന് പരിശോധനയിൽ പോസിറ്റിവായി. ആളെ തിരിച്ചറിയാൻ ആരോഗ്യവകുപ്പ് പരക്കം പാഞ്ഞപ്പോൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് കിളിമാനൂർ മീഡിയ ഫോറമെന്ന വാട്സ്ആപ് കൂട്ടായ്മയുടെ സമയോചിതമായ ഇടപെടൽ. കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ ചെമ്പ്രാംകാട് സ്വദേശിയായ ആൾ സൗദിയിൽ നിന്ന്​ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പി​ൻെറ നിർദേശാനുസരണം സഹോദരിയുടെ വീട്ടിൽ ക്വാറൻറീനിലായിരുന്നു. സ്രവ പരിശോധനയിൽ കേവിഡ് പോസിറ്റിവായി. മുഖ്യമന്ത്രിയുടെ ഞായറാഴ്ചയിലെ പത്ര സമ്മേളനത്തിൽ കിളിമാനൂർ സ്വദേശിക്ക് കോവിഡ് പോസിറ്റിവെന്ന് പറഞ്ഞിരുന്നു. ഇത് പ്രദേശത്ത് ഏറെ ഭീതി പരത്തുകയും ചെയ്തു. എന്നാൽ, മണിക്കൂറുകൾക്കകം കിളിമാനൂരിലല്ല, പുളിമാത്താണെന്ന് ബി. സത്യൻ എം.എൽ.എയുടെ തിരുത്തും വന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ 10 വരെയും ഈ വീട് കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞില്ല. തുടർന്നാണ് പ്രദേശവാസിയായ ഒരാൾ കിളിമാനൂർ മീഡിയ ഫോറത്തിൽ ഈ വിഷയം അറിയിക്കുന്നത്. ഉടൻ തന്നെ ബി.സത്യൻ എം.എൽ.എ വിവരം അറിയിക്കുകയും എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനകം ആരോഗ്യ പ്രവർത്തകരെത്തി ഇദ്ദേഹത്തെ എസ്.യു.ടി കോവിഡ് സൻെററിലേക്ക് മാറ്റുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.