കുടിവെള്ള പദ്ധതിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയതായി പരാതി

കിളിമാനൂർ: നഗരൂർ പഞ്ചായത്ത്​ വെള്ളല്ലൂർ ഈഞ്ചമൂല - ചെറുകരപൊയ്ക കുടിവെള്ള പദ്ധതിയിലെ വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തിയതായി പരാതി. കഴിഞ്ഞദിവസം രാവിലെ പൈപ്പ് വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഇത് കാണപ്പെട്ടത്. ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വികസന ഫണ്ടും പൊതു ഫണ്ടും വിനിയോഗിച്ച് ഏഴു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നിർമിച്ചത്. ഈ പ്രദേശത്തുള്ള പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ നൂറിൽപരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. കുറ്റവാളികളെ കണ്ടുപിടിക്കാൻ സത്വര അന്വേഷണം നടത്തണമെന്നു കാണിച്ച് പരിസരവാസികൾ നഗരൂർ പൊലീസിൽ പരാതി നൽകി. ചിത്രവിവരണം: KMRpho-20- 1 a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.