നേട്ടത്തി​െൻറ നെറുകയിൽ തോട്ടുവ സർക്കാർ വിദ്യാലയം

നേട്ടത്തി​ൻെറ നെറുകയിൽ തോട്ടുവ സർക്കാർ വിദ്യാലയം (ചിത്രം) ശാസ്താംകോട്ട: എൽ.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുത്ത 17 കുട്ടികളെയും സ്കോളർഷിപ്പിന് അർഹരാക്കി തോട്ടുവ ഗവ.എൽ.പി സ്കൂൾ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പൊതുവിദ്യാലയത്തിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരുടെ മക്കളാണ്. 2005ൽ നഷ്​ടം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 244 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശീലന പരിപാടികളിൽനിന്ന് ആർജിക്കുന്ന അറിവ് കുട്ടികൾക്ക് പകർന്നുനൽകിയാണ് 13 അധ്യാപകരും നാല് റിസോഴ്‌സ് അധ്യാപകരും ചേർന്ന് വിജയപാത ഒരുക്കിയത്​. പ്രധാനാധ്യാപകൻ മോഹന​ൻെറ നേതൃത്വത്തിലാണ്​ പ്രവർത്തനങ്ങൾ. 2005ലെ യു.ഡി.എഫ് സർക്കാറി​ൻെറ സമയത്ത് പ്രൈമറി വിദ്യാലയം അടച്ചുപൂട്ടി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ വലിയ പ്രക്ഷോഭം നടത്തിയാണ് സർക്കാറിനെ പിന്തിരിപ്പിച്ചത്. മൂന്ന് ജില്ലകളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഹയർ സെക്കൻഡറി പ്രവേശന നടപടിക്രമം കാര്യക്ഷമമാക്കണം -കെ.എച്ച്.എസ്.ടി.യു കൊല്ലം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് സ്വീകരിച്ച നടപടിക്രമം കോവിഡ് വ്യാപനത്തിലേക്ക് നയിക്കുമെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും ദുരന്തത്തിലേക്ക് തള്ളിവിടരരുതെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അപേക്ഷ സമർപ്പണം, പരിശോധന, അഡ്മിഷൻ, ഫീസൊടുക്കൽ എന്നിവ പൂർണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റി കൂടുതൽ കാര്യക്ഷമവും പ്രായോഗികവുമാക്കുന്നതിന് ബന്ധപ്പെട്ടവർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.ടി. അബ്്​ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.പി ഉണ്ണി മൊയ്തീൻ, ട്രഷറർ ഡോ.എസ്. സന്തോഷ്, ഒ. ഷൗക്കത്തലി, നിസാർ ചേലേരി, മുഹമ്മദലി വിളക്കോട്ടൂർ, വി.കെ. അബ്​ദുറഹിമാൻ, പി. അബ്​ദുൽ ജലീൽ, കെ.കെ. ആലിക്കുട്ടി, കെ. മുഹമ്മദ് ജാസിം, സി.എ. നുഹ്​മാൻ ശിബിലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.