കേരള ബാങ്ക് അക്കൗണ്ട്​ ഓപണിങ് കാമ്പയിൻ

(ചിത്രം) കൊല്ലം: ജില്ലയിലെ കേരള ബാങ്ക് അക്കൗണ്ട് ഓപണിങ് കാമ്പയിൻ എൻ.എസ് സഹകരണ ആശുപത്രി കാമ്പസിൽ തുടങ്ങി. ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി പി. ഷിബു ആദ്യ അക്കൗണ്ട് സ്വീകരിച്ചു. കേരളബാങ്ക് എ.ടി.എം കൗണ്ടർ ഉടൻ ആശുപത്രി കാമ്പസിൽ ആരംഭിക്കുമെന്ന് തിരുവനന്തപുരം റീജനൽ മാനേജർ കെ. മോഹനൻ അറിയിച്ചു. ആശുപത്രി ഭരണസമിതിയംഗം ജി. ബാബു, ഡെപ്യൂട്ടി മെഡിക്കൽ സൂ​പ്രണ്ട്​ ഡോ.ഡി. ശ്രീകുമാർ, കേരള ബാങ്ക് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ശ്രീകുമാർ, ഡി.ജി.എം എ.ജെ. ദിലീപ് കുമാർ, എം. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. മാസ്ക് ധരിക്കാത്ത 334 പേർക്കെതിരെ നടപടി കൊല്ലം: കോവിഡ് -19 വ്യാപനത്തെതുടർന്ന് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സുസജ്ജമായ പ്രതിരോധ സംവിധാനങ്ങൾ സിറ്റിയിൽ പൊലീസ്​ ഏർപ്പെടുത്തി. പരിശോധനയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 92 കേസ്​ രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്ത 334 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 182 പേരിൽനിന്ന് പിഴയീടാക്കി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിച്ചതിന് 16 കടയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. അസി. പ്രഫസർ ഒഴിവ് കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്േട്രാണിക്സ്​, കമ്പ്യൂട്ടർ സയൻസ്​, കെമിക്കൽ, ആർട്ടിടെക്ചർ, എം.സി.എ, ഫിസിക്സ്​, കെമിസ്​ട്രി, മാത്തമാറ്റിക്‌സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഭാഗങ്ങളിൽ അസി. പ്രഫസർ തസ്​തികയിൽ കരാറടിസ്​ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഒറ്റ പേജിലുള്ള ബയോഡേറ്റ അഞ്ച് ദിവസത്തിനകം establishment@tkmce.ac.in എന്ന ഈ മെയിലിൽ അയക്കുക. അപേക്ഷാമാതൃക www.tkmce.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0474 2712024.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.