രോഗപ്രതിരോധ ക്ലിനിക്

(ചിത്രം) പെരുമ്പുഴ: കോവിഡ് പശ്ചാത്തലത്തിൽ ആയുർവേദത്തി​ൻെറ സാധ്യതകളുമായി പ്രതിരോധ സഹായ ക്ലിനിക് പെരുമ്പുഴയിൽ തുടങ്ങി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ആയുർ ഷീൽഡ് പദ്ധതിയുടെ ഭാഗമായാണ് ക്ലിനിക്. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുജാതമോഹൻ അധ്യക്ഷത വഹിച്ചു. ഡോ. മല്ലിക, ഏരിയ മാനേജർ സജി, പ്രകാശ്, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ജങ്കാർ സർവിസ് നിർത്തി കുണ്ടറ: പനയം പഞ്ചായത്ത് ക​െണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മൺേറാതുരുത്ത്–പെരുമൺ ജങ്കാർ സർവിസ് താൽക്കാലികമായി നിർത്തിവെച്ചു. കിണറ്റിൽവീണ വയോധികനെ ഫയർഫോഴ്സ്​ രക്ഷപ്പെടുത്തി കുണ്ടറ: കഴുത്തിൽ കയർ കുരുക്കി കിണറ്റിൽ ചാടിയ വയോധികനെ ഫയർഫോഴ്സ്​ രക്ഷപ്പെടുത്തി. ചാത്തിനാംകുളത്തിന് സമീപം കളീലിൽ പടിഞ്ഞാറ്റത്തിൽ വീട്ടിൽ ഗോപാലൻ നായർ (80) ആണ് കിണറ്റിൽ ചാടിയത്. 40 അടിയോളം ആഴമുള്ള കിണറ്റിലേക്കാണ് വീണത്. ഫയർ ആൻഡ് റെസ്​ക്യൂ ഓഫിസർ പി.എസ്. ബിനു കിണറ്റിലിറങ്ങി കയർ അറുത്തുമാറ്റി നെറ്റ്, റോപ്പ് ഇവ ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്കുകയറ്റി. ഫയർ ആൻഡ് റെസ്​ക്യൂ ഓഫിസർമാരായ അനി, വി. സഞ്ജയൻ, വിനോദ് ടൈറ്റസ്​, ശിവലാൽ ഹരിചന്ദ് എന്നിവർ പങ്കെടുത്തു. ടി.വി നൽകി പെരുമ്പുഴ: ഡി.വൈ.എഫ്.ഐ ഇളമ്പള്ളൂർ ഞാലിയോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വിയും എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരവും നൽകി. സി.പി.എം കുണ്ടറ എരിയാ കമ്മിറ്റി അംഗം ഡി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. കിരൺ അജിത്, പ്രമോദ്, സുനിൽ, വിഷ്ണു, വിനീത്, സജീവ്, അനിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.