പരവൂരിൽ സ്​കൂളുകൾ കോവിഡ് കേന്ദ്രങ്ങളാക്കുന്നു

(ചിത്രം) പരവൂർ: കോവിഡ് വ്യാപനം മൂലം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പരവൂരിൽ സ്​കൂളുകളും മറ്റു സ്​ഥാപനങ്ങളും കോവിഡ് കേന്ദ്രങ്ങളാക്കുന്നു. നഗരത്തിൽ കുറഞ്ഞത് 200 കിടക്കകൾ സജ്ജീകരിക്കണമെന്നാണ് ജില്ല ഭരണകൂടത്തിൻെറ നിർദേശം. ആദ്യപടിയായി എസ്​.എൻ.വി ഗേൾസ് ഹൈസ്​കൂളിലെ കെട്ടിടത്തിൽ അവശ്യമായ സജ്ജീകരണം ചെയ്തുതുടങ്ങി. സ്​കൂളിനു മുന്നിലെ അങ്കണത്തോട് ചേർന്നുള്ള കെട്ടിടത്തിൽ 50 കിടക്കകളാണ് ഒരുക്കുന്നത്. പെരുമ്പുഴയിലെ കുറുമണ്ടൽ യു.പി സ്​കൂൾ, ആയുർവേദ റിസോർട്ട്, ഓഡിറ്റോറിയം എന്നിവയും ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരിൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെയാണ് ഇവിടെയുള്ള കേന്ദ്രങ്ങളിൽ പാർപ്പിക്കുക. ഓൺലൈൻ പഠനത്തിന് ടി.വി നൽകി ചാത്തന്നൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ കുമ്മല്ലൂർ യൂനിറ്റ് കമ്മിറ്റി ടി.വി നൽകി. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് വിതരണം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സജീവ്, യൂനിറ്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. അനുസ്​മരണം പെരിനാട്: സി.പി.എം നേതാവായിരുന്ന മാർക്കോസി​ൻെറ രക്തസാക്ഷി ദിനാചരണം ഏരിയ സെക്രട്ടറി എസ്​.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ എൽ. അനിൽ അധ്യക്ഷത വഹിച്ചു. ബി. ബൈജു, സി. സന്തോഷ്, എം.ഇ. ആൽഫ്രഡ് എന്നിവർ സംസാരിച്ചു. അണുനശീകരണം നടത്തി കണ്ണനല്ലൂർ: എസ്.വൈ.എസ് സാന്ത്വനം കണ്ണനല്ലൂർ സർക്കിൾ പ്രവർത്തകരും ചൈൽഡ് പ്രൊട്ടക്​ഷൻ ടീമും ചേർന്ന് കണ്ണനല്ലൂരിലും പരിസരത്തും അണുനശീകരണ പ്രവർത്തനം നടത്തി. കണ്ണനല്ലൂർ പൊലീസ് സ്​റ്റേഷൻ, കുളപ്പാടം ജങ്​ഷൻ, കണ്ണനല്ലൂർ മാർക്കറ്റ്, കണ്ണനല്ലൂർ ശ്രീധർമശാസ്താ ക്ഷേത്രം, കണ്ണനല്ലൂർ റിസർച് സൻെറർ എന്നിവിടങ്ങളിലാണ്​ അണുനശീകരണം നടത്തിയത്​. നുജും കണ്ണനല്ലൂർ, സാജ് കുളപ്പാടം, നൗഫൽ അസ്ഹരി, സുൽഫിക്കർ, ഷാഫി കണ്ണനല്ലൂർ, ഷമീം മിസ്ബാഹി, സുധീർഖാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.