കരുനാഗപ്പള്ളി നഗരസഭയിലെ തീരദേശവാർഡുകൾ അടക്കാൻ നിർ​േദശം

കരുനാഗപ്പള്ളി: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ കരുനാഗപ്പള്ളി നഗരസഭയുടെ തീരദേശ വാർഡുകൾ അടക്കാൻ നിർദേശം. ആലപ്പാട്ട് ഇതിനകം പോസ്​റ്റ്മാൻ ഉൾപ്പെടെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ തീരദേശവാർഡിൽ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചതോടെ ആലപ്പാട് പഞ്ചായത്തിനോട് ചേർന്ന തീരദേശമേഖലയിലെ 11 ഡിവിഷനുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ശിപാർശ ചെയ്യാൻ ഞായറാഴ്ച ചേർന്ന അടിയന്തര അവലോകന യോഗം തീരുമാനിച്ചു. ഒന്ന്​, 19, 20, 21, 22, 23, 24, 25, 30, 33, 34, 35 എന്നീ ഡിവിഷനുകളാണ് അടച്ചിടുന്നതിന് നിർദേശിച്ചിരിക്കുന്നത്. കൂടാതെ നഗരസഭയിൽ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആയി ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചു. 200ഓളം കിടക്കകൾ ഇവിടെ സജ്ജീകരിക്കും. പടിഞ്ഞാറൻ മേഖലയിലെ നഗരസഭയുമായി ബന്ധം പുലർത്തുന്ന ടി.എസ് കനാലിലെ എല്ലാ കടത്തുകളും നിരോധിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്. തൊടിയൂർ പഞ്ചായത്തിൽ സമ്പർക്കപട്ടികയിലുള്ള 17 പേരുടെ സ്രവ പരിശോധന നടത്തി. ഇവിടെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആയി ഐ.എച്ച് എൻജിനീയറിങ് കോളജിലെ ഹോസ്​റ്റൽ 28ന് പ്രവർത്തനം തുടങ്ങും. കുലശേഖരപുരത്ത് വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽനിന്നെത്തിയ ഇയാൾക്ക് മറ്റ് സമ്പർക്കങ്ങൾ ഇല്ല. തിങ്കളാഴ്ച 125 പേരുടെ സ്രവപരിശോധന നടത്തും. തഴവയിൽ 24 പേരുടെ സ്രവപരിശോധന നടത്തി. കോവിഡ് ബാധിച്ച വ്യാപാരിയുമായി സമ്പർക്കം പുലർത്തിയ പത്ത് കടകൾ അടപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.