ഗ്രാമങ്ങളില്‍ വൈറല്‍ പനി പടരുന്നു

കുളത്തൂപ്പുഴ: കോവിഡ് ഭീഷണിക്കിടെ കിഴക്കന്‍ മലയോര മേഖലയിലെ ഗ്രാമപ്രദേശങ്ങളില്‍ പനി ബാധിതരുടെ എണ്ണം പെരുകുന്നു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിലെ തോട്ടം മേഖലകളിലും കോളനി പ്രദേശങ്ങളിലും വൈറല്‍ പനി ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി തോട്ടം മേഖലകളില്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്, കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരികയും പൊതുജനം പുറത്തിറങ്ങുന്നത് കുറയുകയും ചെയ്തതോടെ പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കുറവുവന്നു. എന്നാല്‍ കുറെ ദിവസങ്ങളായി വീണ്ടും പ്രദേശത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. വൈറല്‍പനിയുമായി എത്തുന്നവരില്‍ കൂടുതലും ഗ്രാമപ്രദേശത്തുള്ളവരാണ്. കൊറോണക്കാലമായിരുന്നതിനാല്‍ മഴക്കാല പൂര്‍വ മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും ഫലപ്രദമായില്ലെന്നതും പകര്‍ച്ചപ്പനി വ്യാപിക്കുന്നതിന്​ കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.