കണ്ടെയ്ൻമെൻറ് സോണുകളിൽ കർശന പരിശോധന

കണ്ടെയ്ൻമൻെറ് സോണുകളിൽ കർശന പരിശോധന (ചിത്രം) കടയ്ക്കൽ: കണ്ടെയ്​ൻമൻെറ് സോണാക്കിയ പഞ്ചായത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കി. ചടയമംഗലം നിയോജക മണ്ഡലത്തിലെ കടയ്ക്കൽ, കുമ്മിൾ, ചിതറ പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതിനെ തുടർന്നാണ്​ ശനിയാഴ്ച കണ്ടെയ്​ൻമൻെറ് സോണുകളാക്കി കലക്ടർ ഉത്തരവിട്ടത്. ചിതറയിലാണ് കോവിഡ് പോസിറ്റിവ് കേസുകൾ കൂടുതലുള്ളത്. പത്ത്​ മാസം പ്രായമുള്ള ​കുട്ടിയടക്കം ഒമ്പത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുള്ള എഴുപതോളംപേരെ പരിശോധനക്ക്​ വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മത്സ്യവ്യാപാരികളിൽ നിന്നാണ് ഇവിടെ കോവിഡ് പടർന്നത്. കുമ്മിൾ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സയിലാണ്. കടയ്ക്കലിൽ രോഗം ബാധിച്ച രണ്ടുപേരും ഇട്ടിവ പഞ്ചായത്തിലെ മത്സ്യവ്യാപാരിയും ചികിത്സയിലാണ്. തിങ്കളാഴ്ച മേഖലയിലെ കൂടുതൽ പേരെ പരിശോധനക്ക് വിധേയമാക്കും. ക​െണ്ടയ്​ൻമൻെറ് സോണുകളാക്കിയതോടെ മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കി. കൊല്ലം- തിരുവനന്തപുരം ജില്ല അതിർത്തിയായ കുമ്മിൾ പഞ്ചായത്തിലെ മൂന്ന്കല്ലിൻമൂട്, തച്ചോണം, ചിതറ പഞ്ചായത്തിലെ മടത്തറ, ഭജനമഠം എന്നിവിടങ്ങളിലും കടയ്ക്കൽ പഞ്ചായത്തിൻെറ അതിർത്തിയായ കുറ്റിക്കാട്, ആഴാന്തക്കുഴി മേഖലയിലും പൊലീസ് പിക്കറ്റ് പോസ്​റ്റുകൾ സ്ഥാപിച്ചു. ചിതറ പഞ്ചായത്തിലെ പ്രധാന റോഡ് ഒഴികെയുള്ള ഇട റോഡുകളെല്ലാം ഇന്ന് മുതൽ അടക്കുമെന്ന് പൊലീസ് പറഞ്ഞു. മേഖലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് സമയപരിധി പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇടറോഡുകളിലടക്കം കർശനപരിശോധന നടത്തുമെന്ന് കടയ്ക്കൽ സി.ഐ രാജേഷ് അറിയിച്ചു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ കൂടുതൽ ജീവനക്കാർ ക്വാറൻറീനിൽ (ചിത്രം) ‌ഒ.പി, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നു കടയ്ക്കൽ: രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൂടുതൽ ജീവനക്കാരെ ക്വാറൻറീനിലാക്കി. കഴിഞ്ഞദിവസമാണ് ഇവിടെ ചികിത്സക്കെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെയും എട്ട് ജീവനക്കാരെയും ക്വാറൻറീനിലാക്കിയിരുന്നു. ഞായറാഴ്​ച മറ്റൊരു രോഗിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇയാളെ പരിശോധിച്ച ഡോക്ടറെയും രണ്ട് ജീവനക്കാരെയും ക്വാറൻറീനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. പുരുഷന്മാടെ വാർഡ് അടച്ചിട്ടു. ഇവിടേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രിയിൽ ഒ.പി, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തിരക്ക് കുറവാണ്. ക്വാറൻറീനിലിരിക്കുന്നവരടക്കമുള്ള ജീവനക്കാർക്ക് ഇന്ന് കോവിഡ് ടെസ്​റ്റ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.