തപാൽ ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ ഒമ്പത്​ പേർക്കുകൂടി രോഗബാധ

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിൽ ഞായറാഴ്ച 63 പേരെ പരിശോധനക്ക് വിധേയമാക്കി. രാവിലെ 43 പേരെ പരിശോധിച്ചപ്പോൾ ഒമ്പത് പേർക്ക് കോവിഡ് പോസിറ്റീവായി. വൈകുന്നേരം പരിശോധിച്ച 33 പേരുടെ ഫലം ലഭിക്കാനുണ്ട്​. കുലശേഖരപുരം പോസ്​റ്റ്​ ഓഫിസിലെ പോസ്​റ്റ്​മാനായ ആലപ്പാട് സ്വദേശിയുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുമായി സമ്പർക്കത്തിൽ ഏർ​െപ്പട്ടവർക്കാണ് കോവിഡ് ഫലം പോസിറ്റീവായത്. രണ്ടുദിവസമായി 90 പേരുടെ പരിശോധനയിൽ 17 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ശനിയാഴ്​ച 27 പേരുടെ പ്രാഥമിക സ്രവപരിശോധയിൽ എട്ട് പേർക്ക് പോസിറ്റീവായിരുന്നു. രണ്ട്​ ദിവസ​​ത്തെ പരിശോധനയിൽ പോസിറ്റീവായവരുമായി സമ്പർക്കം പൂർത്തിയായവർ ആലപ്പാട് ഹെൽത്ത് ഇൻസ്​പെക്​ടറുമായോ പ്രാഥമികാരോഗ്യ കേന്ദ്രവുമായോ ബന്ധപ്പടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫോൺ: 6238260816, 0476 282636.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.