പ്രിൻസിപ്പൽമാരുടെ മേലധികാരി ചമയുന്നത് അവസാനിപ്പിക്കണം

കൊല്ലം: ബി.ആർ.സി കോഒാഡിേനറ്റർമാർ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ മേലധികാരി ചമയുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ആവശ്യപ്പെട്ടു. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻെറ മറവിൽ ബുദ്ധിമുട്ടിക്കാനും ഇല്ലാത്ത അധികാരം പ്രയോഗിക്കാനും ചില ബി.ആർ.സി കോഒാഡിനേറ്റർമാർ ശ്രമിക്കുന്നുണ്ട്. ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ ഫലം വിശകലനം ചെയ്ത് ലഭ്യമാക്കണമെന്ന് ചില ബി.പി.ഒമാർ ഉത്തരവിടുന്നത് കെ.ഇ.ആർ, കെ.എസ്.ആർ എന്നിവയുടെ ലംഘനമാണ്. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൻെറ മൗനാനുവാദമുണ്ടെങ്കിൽ അതിനെതിരെ കെ.എച്ച്.എസ്.ടി.യു പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. സംസ്ഥാന സെക്ര​േട്ടറിയറ്റ് യോഗത്തിൽ പ്രസിഡൻറ് കെ.ടി. അബ്​ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണി മൊയ്തീൻ, ട്രഷറർ ഡോ.എസ്. സന്തോഷ്, ഒ. ഷൗക്കത്തലി, നിസാർ ചേലേരി, മുഹമ്മദലി വിളക്കോട്ടൂർ, വി.കെ. അബ്​ദുറഹിമാൻ, പി. അബ്​ദുൽ ജലീൽ, കെ.കെ. ആലിക്കുട്ടി, കെ. മുഹമ്മദ് ജാസിം, സി.എ. നുഹ്മാൻ ശിബിലി, ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.