യുവാവിനെ തല്ലിച്ചതച്ച കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണ​െമന്ന്​

നെയ്യാറ്റിന്‍കര: കുന്നത്തുകാല്‍ കുറുകോട് സ്വദേശി വിനീഷിനെ മാരായമുട്ടം പൊലീസ് മര്‍ദിച്ചതിനെതിരെ പ്രതിഷേധവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. കുടുംബപ്രശ്നം പരിഹരിക്കാനായി പൊലീസ്​സ്​റ്റേഷനില്‍ വിളിച്ച് വരുത്തി വിനീഷിനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാരിയെല്ലിന് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന വിനീഷി‍ൻെറ പരാതിയില്‍ മൊഴി രേഖപ്പെടുത്താത്തത് ദുരൂഹമാണെന്നും കെ.എൽ.സി.എ നെയ്യാറ്റിന്‍കര രൂപത പ്രസിഡൻറ്​ ഡി. രാജു പറഞ്ഞു. വിനീഷ് റൂറല്‍ എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കെ.എൽ.സി.എ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.