വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യമൊരുക്കരുത്

തിരുവനന്തപുരം: ലോക്ഡൗണി​ൻെറ പേരിൽ ഇനിയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യമൊരുക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ട്രിപ്​ൾ ലോക്ഡൗണുമായി രണ്ടാഴ്ച പിന്നിട്ടിട്ടും സമൂഹവ്യാപനം ക്രമാതീതമായി വർധിച്ചു. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതു കൊണ്ടുമാത്രം സമൂഹവ്യാപനം തടയാൻ കഴിയില്ല. ജനം സ്വയം ജാഗ്രത പാലിക്കാതെ വ്യാപനത്തിന് അറുതിവരില്ല. സ്വയം തൊഴിൽ കണ്ടെത്തുന്നതി​ൻെറ ഭാഗമായി മുതൽമുടക്കിയ സംരംഭകരുടെ വ്യാപാര - വ്യവസായ - വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും അവരുടെ വരുമാനം പൂർണമായും നഷ്​ടമാക്കുന്നു എന്നതിനപ്പുറം ലോക്ഡൗണുകൾ കൊണ്ടുള്ള നേട്ടങ്ങൾ സർക്കാർ വ്യാപാരികളോടും ജനങ്ങളോടും വിശദീകരിക്കണമെന്നും സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് കമലാലയം സുകു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.