കുട്ടികളെ അയൽവാസി മർദിച്ചതായി രക്ഷാകർത്താക്കൾ പൊലീസിന് പരാതി നൽകി

അമ്പലത്തറ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അടുത്തവീട്ടിലേക്ക് തെറിച്ചുവീണ പ​െന്തടുക്കാൻ ചെന്ന കുട്ടികളെ അയൽവാസി മർദിച്ചതായി മാതാപിതാക്കളുടെ പരാതി. തിരുവനന്തപുരം വള്ളക്കടവ് പുത്തൻറോഡ് നിസാർ മൻസിലിൽ താമസിക്കുന്ന കിഷോർഖാൻെറയും ഷിജിനയുടെയും മക്കളായ ആറ​ും എട്ടും വയസ്സുള്ള കുട്ടികൾ, ഭാര്യാസഹോദരിയുടെ മകനായ ഏഴുവയസ്സു​ുകാരൻ എന്നിവരെയാണ് അയൽവാസിയായ ഇജാസ് മർദിച്ചതെന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. കൈകൊണ്ടും വടികൊണ്ടും മർദിക്കുകയും അസഭ്യം പറയുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. കുട്ടികൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ചൈൽഡ് െവൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.