കോവിഡ്: ചെക്പോസ്​റ്റിൽ പരിശോധന നിലച്ചു; എല്ലാം പഴയപടി

പുനലൂർ: ആര്യങ്കാവ് ചെക്പോസ്​റ്റിൽ ചരക്കുവാഹനങ്ങളുടെയും തൊഴിലാളിക​ളുടെയും പരിശോധന നിലച്ചു. തമിഴ്നാട്ടിലെ കോവിഡ് അതിവ്യാപന മേഖലകളിൽ നിന്നുപോലും ചരക്കുസാധനങ്ങളും തൊഴിലാളികളും ഒരുനിയന്ത്രണവുമില്ലാെത കടന്നുവരികയാണ്. കോവിഡ്​ പ്രതിരോധത്തിൻെറ ഭാഗമായി ആര്യങ്കാവിൽ വിപുലമായ സംവിധാനവും പരിശോധനയുമാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികളുടെ ശരീരതാപ പരിശോധന, വാഹനങ്ങൾ അണുമുക്തമാക്കൽ തുടങ്ങിയവ നടത്തിയിരുന്നു. ഡ്രൈവറെയും സഹായിയെയും കുറിച്ച് വിവരങ്ങളും ശേഖരിച്ചിരുന്നു. അടുത്തിടെ വാഹനത്തിലുള്ളവരുടെ ചിത്രം പൊലീസ് എടുക്കുന്നതല്ലാതെ താപനില പരിശോധിക്കുന്നില്ല. വാഹനങ്ങൾ ഫയർഫോഴ്സ് അണുമുക്തമാക്കുന്നുമില്ല. കാര്യമായ പരിശോധനക്ക് വിധേയമാകാതെ തമിഴ്നാട്ടിൽനിന്ന്​ മത്സ്യം കൊണ്ടുവന്ന വാഹനങ്ങളിൽ ഉണ്ടായിരുന്നവരിലൂടെയാണ് കിഴക്കൻ മേഖലയിലെ പല മത്സ്യവ്യാപാരികൾക്കും കോവിഡ് ബാധിച്ചതെന്ന സംശ‍യവുമുണ്ട്. കിഴക്കൻമേഖലയിൽ കോവിഡ് സമൂഹവ്യാപന ഭീഷണിയിലാണ്​. പച്ചക്കറി, വാഴക്കുല അടക്കം സാധനങ്ങളുടെ ഗു​ണമേന്മ ഉറപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷ വകുപ്പിൻെറ പരിശോധനയും മുടങ്ങി. മത്സ്യം കൊണ്ടുവരുന്നത് കഴിഞ്ഞദിവസം നിരോധിച്ചെങ്കിലും അതിന് മുമ്പ് എത്തിച്ചിരുന്നത് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാതായി. പാലും അനുബന്ധ ഉൽപന്നങ്ങളും പരിശോധിക്കാനുള്ള ചെക്പോസ്​റ്റ് കഴിഞ്ഞ മാർച്ചിൽ അടച്ചത് ഇതുവരെ തുറന്നിട്ടില്ല. ചെക്പോസ്​റ്റിൽ ആദ്യഘട്ടത്തിൽ പരിശോധനക്കുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെ പ്രാദേശിക ഡ്യൂട്ടിയുടെ ഭാഗമായി ഇവിടെനിന്ന്​ മാറ്റിയതാണ് പരിശോധന മുടങ്ങാൻ കാരണമായി അറിയുന്നത്. റൂറൽ എസ്.പിയുടെ തിരക്കഥയിൽ ഹ്രസ്വചിത്രം (ചിത്രം) വെളിയം: കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിൻെറ തിരക്കഥയിൽ നിർമിച്ച 'കാഴ്ചക്കപ്പുറം' എന്ന ഹ്രസ്വചിത്രം ജനശ്രദ്ധ നേടുന്നു. അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവറും കഞ്ചാവിന് അടിമപ്പെടുന്ന യുവത്വവും സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചതിക്കുഴികളുമാണ് 17 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം കേരള പൊലീസ് ബോധവത്​കരണത്തിന്​ തെരഞ്ഞെടുത്തത്. നടൻ സൈജു കുറുപ്പാണ് പൊലീസ് വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധാനം അൻഷാദ് കരുവഞ്ചാലയും നിർമാണം ഷബീബ് ഖാലിദുമാണ്. മാഫിയ ശശിയാണ് അണിയറയിൽ പ്രവർത്തിച്ചത്. ഗോപിസുന്ദർ സംഗീതവും നിർവഹിച്ചു. നടന്മാരായ ആസിഫലി, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്നിവർ ഫേസ്ബുക്കിൽ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.