കിളിമാനൂരിൽ മോഷണ പരമ്പര; പണവും ടെലിവിഷനും കവർന്നു

കിളിമാനൂർ: ചെറിയൊരിടവേളക്കു ശേഷം കിളിമാനൂരിൽ വീണ്ടും മോഷണ പരമ്പര. നിരവധി സ്ഥാപനങ്ങളിൽനിന്ന് പണവും ഒരിടത്ത് നിന്ന് ടെലിവിഷനും കവർന്നു. ഒരു സ്ഥാപനത്തിലെ വില പിടിപ്പുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. കിളിമാനൂർ - ആറ്റിങ്ങൽ റോഡിൽ സാജി ഹോസ്പിറ്റലിന് സമീപമുള്ള കടകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. നാസറുദീ​ൻെറ സ്​റ്റേഷനറി കടയിൽനിന്ന്​ 3000 രൂപയും സ​ുജയുടെ രണ്ട് ഓയിൽ മില്ലിൽനിന്നുമായി മുവായിരത്തോളം രൂപയും കവർന്നു. 25,000 രൂപയോളം വിലവരുന്ന ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അനിതയുടെ തിരുവാതിര സ്​റ്റോറിൽ നിന്നും ഒരു എൽ.ഇ.ഡി ടിവിയും സലിം കുമാറി​ൻെറ അമൃത ഏജൻസിയിൽ നിന്നും മൂവായിരത്തോളം രൂപയും സമീപത്തെ പച്ചക്കറി കടയിൽനിന്ന്​ 1000 രൂപയുടെ നാണയങ്ങളുമാണ് മോഷണം പോയത്. മൂന്നാഴ്ച മുമ്പ്​ പുതിയകാവ് ക്ഷേത്രത്തിലെ കാണിക്ക മോഷണം പോയിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ കിളിമാനൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ അഞ്ചിടങ്ങളിൽ അന്നു നടന്ന മോഷണക്കേസിൽ ഒരാളെയും പിടികൂടിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.