കണ്ടെയ്ൻമെൻറ് സോണുകളിൽ ഡ്രോൺ നിരീക്ഷണം

കണ്ടെയ്ൻമൻെറ് സോണുകളിൽ ഡ്രോൺ നിരീക്ഷണം കൊല്ലം: കണ്ടെയ്​ൻമൻെറ് സോണുകളിൽ േഡ്രാൺ ഉപയോഗിച്ചുള്ള നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതായി പൊലീസ്​ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകാൻ പാടില്ല. ഹോം, ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നവർ നിരീക്ഷണ കേന്ദ്രം വിട്ട് പുറത്തുപോകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ജനമൈത്രി പൊലീസ്​ ഉദ്യോഗസ്​ഥർ, പൊലീസ്​, വളൻറിയേഴ്സ്​ എന്നിവർ നിരന്തരം ക്വാറൻറീൻ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്​. പരിശോധനയിൽ 43 കേസുകൾ രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 328 പേർക്കെതിരെ നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 128 പേർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം നടപടി സ്വീകരിച്ച്​ പിഴ ഈടാക്കി. ക്വാറൻറീൻ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ യുവാവിനെതിരെ കേസ് കൊല്ലം: മത്സ്യബന്ധനത്തിനായി കൊല്ലത്തെത്തി കുരീപ്പുഴയിൽ നിരീക്ഷണ കേന്ദ്രത്തിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളെ സന്ദർശിച്ച കുരീപ്പുഴ വാഴപ്പള്ളി സ്വദേശിയായ​ 35കാരനെതിരെ അഞ്ചാലുംമൂട് പൊലീസ്​ കേസെടുത്തു. നിരീക്ഷണത്തിലായിരുന്ന നാല്​ ​തമിഴ്നാട് സ്​ദേശികൾക്ക്​ േകാവിഡ് സ്​ഥിരീകരിച്ചതിനെത്തുടർന്ന് യുവാവിനെതിരെ മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിലാണ് കേസ്​ രജിസ്​റ്റർ ചെയ്തത്. ഇയാളെ ആംബുലൻസിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.