നടപ്പാത കൈയേറുന്നവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്നും കമീഷൻ അധ്യക്ഷൻ ജ​സ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. സൈലൻസറിൽ കൃത്രിമം കാണിച്ച് അമിത ശബ്​ദമുണ്ടാക്കുന്ന വാഹന ഉടമകൾക്കെതിരെയും നിയമവിരുദ്ധമായി ഹോൺ ഉപയോഗിക്കുന്നവർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണം. നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ, ഗതാഗത വകുപ്പ് കമീഷണർ, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ എന്നിവർക്കാണ് നിർ​േദശം നൽകിയത്. കാൽനട യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് വി. സോമശേഖരൻ നാടാർ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം ക​േൻറാൺമൻെറ് പൊലീസ് സ്​റ്റേഷന് മുന്നിലെ നടപ്പാതകളിൽ പോലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പതിവാണെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.