ജലവിതരണം മുടങ്ങും

തിരുവനന്തപുരം: ഉന്നതതല ജല സംഭരണിയുടെ രണ്ടാംഘട്ട ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ശനിയാഴ്​ച എം.ജി റോഡ്, സെക്ര​േട്ടറിയറ്റ്, സ്​റ്റാച്ച്യു, എം.എൽ.എം ക്വാർട്ടേഴ്സ്, ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാളയം, വികാസ് ഭവൻ, പൊലീസ് ക്വാർട്ടേഴ്സ്, പ്ലാമൂട്, തേക്കുംമൂട്, മുളവന, ഗൗരീശപട്ടം, വരമ്പശ്ശേരി, കണ്ണമ്മൂല, കുമാരപുരം, ചെട്ടിക്കുന്ന്, പേട്ട, ആനയറ, ചാക്ക, കരിയ്ക്കകം, വെട്ടുകാട്, ശംഖുംമുഖം, തുമ്പ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും പകൽസമയത്ത് ജലവിതരണം പൂർണമായും മുടങ്ങും. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ നോർത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.