സ്വര്‍ണക്കടത്തി​െൻറ പുത്തന്‍ കാരിയര്‍മാർ തമിഴ്നാട്ടില്‍ നിന്നുള്ളവർ

സ്വര്‍ണക്കടത്തി​ൻെറ പുത്തന്‍ കാരിയര്‍മാർ തമിഴ്നാട്ടില്‍ നിന്നുള്ളവർ ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് അധികവും തമിഴ്നാട്ടില്‍ നിന്നുള്ളവര്‍. ഒരുമാസത്തിനിടെ സ്വര്‍ണക്കടത്തിന് പിടിയിലായവരില്‍ ഭൂരിപക്ഷവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്​. അടുത്ത ദിവസങ്ങളിലായി പിടിയിലായത് തമിഴ്നാട്ടില്‍നിന്നുള്ള എട്ട് പേരാണ്. അതില്‍ നാല് യുവതികളും. ഇവര്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാ​െണന്ന് കസ്​റ്റംസിന്​ മൊഴിനല്‍കുകയും ചെയതിട്ടുണ്ട്. അതും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിവര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മലയാളികളില്‍നിന്ന്​ കേന്ദ്ര എജന്‍സികള്‍ സ്വര്‍ണം പിടികൂടുന്നത്​ തിരിച്ചറിഞ്ഞതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയ വിദേശത്തുള്ള തമിഴ്നാട്ടിലെ യുവതീയുവാക്കളെ വല വീശിപ്പിടിച്ച് സ്വര്‍ണവുമായി നാട്ടിലേക്ക് അയച്ചത്. മുമ്പ് വടക്ക് ജില്ലയില്‍ നിന്നുള്ളവര്‍ വന്നിറങ്ങുമ്പോള്‍ ഇവരെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും സ്വര്‍ണം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തലസ്ഥാന ജില്ലക്കാരെ തന്നെ കാരിയര്‍മാരായി ഉപയോഗിച്ചു. ഇതും പിടികൂടാന്‍ തുടങ്ങിയതോടെയാണ് തമിഴ്നാട്ടുകാരെ ഇറക്കിയിരിക്കുന്നത്. തൊഴിലില്ലാതെ വലയുന്നവരെയാണ്​ തുച്ഛമായ തുക നല്‍കി കാരിയര്‍ മാരായി ഉപയോഗിക്കുന്നത്. ഒരു തവണ വിദേശത്ത് പോയി സാധനങ്ങളുമായി തിരികെ എത്തുന്നതിന് എയര്‍ ടിക്കറ്റും 30000 രൂപയുമാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്​. പിടിക്കപ്പെട്ടാല്‍ വാഗ്ദാനം നല്‍കിയ തുക നല്‍കില്ല. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഇവര്‍ക്ക് നല്‍കുന്ന ബാഗില്‍ എവിടെയാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതെന്നുപോലും ഇവര്‍ക്കറിയാന്‍ കഴിയില്ല. ആദ്യമാദ്യം പിടിക്കപ്പെടാതെ രക്ഷപ്പെ​െട്ടത്തുന്നതോടെ കൂടുതല്‍ യുവതീ യുവാക്കള്‍ ആകൃക്ഷ്ടരാകുന്ന അവസ്ഥയാണ്. ഒപ്പം കൂടുതല്‍ സുഹൃത്തുക്കളെ ഇവര്‍ തന്നെ ഇതിലേക്ക് കൂട്ടാറുമുണ്ട്. ഒാരോതവണ പോകുന്നവര്‍ക്കും രണ്ട് മാസം കഴിഞ്ഞാണ് വീണ്ടും കള്ളക്കടത്തിനുള്ള ഊഴം നല്‍കുന്നത്. എം. റഫീഖ് --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.