വ്യാപാരസ്ഥാപനങ്ങളിൽനിന്ന്​ പണം തട്ടിയയാൾ അറസ്​റ്റിൽ

(ചിത്രം) കടയ്ക്കൽ: വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയ കേസിൽ പത്തനംതിട്ട മല്ലപ്പള്ളി വെസ്​റ്റ് ആലുമൂട്ടിൽ വീട്ടിൽ രാജേഷ് ജോർജിനെ (46) അറസ്​റ്റ് ചെയ്തു. സ്ത്രീകൾ മാത്രമുള്ള കടകളിലെത്തി കടയുടമയുടെ സുഹൃത്താണെന്ന് പറഞ്ഞ് കബളിപ്പിച്ച്​ പണവുമായി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. ഇയാൾക്കെതിരെ കടയ്ക്കൽ, പൂയപ്പള്ളി പൊലീസ് സ്​റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന്​ വാഗ്ദാനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് സ്​റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളിൽ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്​റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ പൊലീസ് ഇൻസ്‌പെക്ടർ രാജേഷ്, എസ്.ഐ സജു, എ.എസ്.ഐ പ്രശാന്ത്, സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് (ചിത്രം) കടയ്ക്കൽ: ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ചിതറ പുതുശ്ശേരി കാക്കാംകുന്നിലാണ് അപകടം നടന്നത്. ഡ്രൈവർ പങ്ങോട് സ്വദേശി നിസാറുദീനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇറക്കം ഇറങ്ങി വന്ന ഓട്ടോ നിയന്ത്രണംവിട്ട് താഴ്​ചയിലേക്ക് മറിയുകയായിരുന്നു. മാങ്കോട് പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം (ചിത്രം) കടയ്ക്കൽ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മാങ്കോട് പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉമൈബാ സലാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശബരിനാഥ്, നജീബത്ത് ബീവി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗാഗാറിൻ, സ്ഥിരംസമിതി അംഗം കോട്ടപ്പുറം ശശി, സി.പി.എം ജില്ല കമ്മിറ്റി അംഗം കരകുളം ബാബു, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എസ്. ബുഹാരി, മെഡിക്കൽ ഓഫിസർ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ സുധാകരൻ, മഞ്ജു, സുജിത കൈലാസ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.