ബി.ജെ.പിക്ക്​ മുഖ്യമന്ത്രി വിശുദ്ധപശു​േവാ - മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്തിൽ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നീളുന്നില്ലെന്നും ബി.ജെ.പിക്ക്​ മുഖ്യമന്ത്രി വിശുദ്ധപശു ആണോയെന്നും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണോയെന്ന്​ സംശയമുണ്ട്​. മുഖ്യമന്ത്രി എന്‍.ഐ.എക്ക്​ തുടര്‍ച്ചയായി സ്തുതിഗീതം പാടുകയും കേന്ദ്ര നടപടിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക്​ സ്വീകാര്യമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകുന്നുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മന്ദഗതിയിലാണ് പോകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.