റബര്‍ ആക്ട് റദ്ദാക്കരുത്​ -കാനം‍

തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമായി നിലവിലുണ്ടായിരുന്ന റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹ​െമന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയ നീക്കം ലക്ഷക്കണക്കായ കൃഷിക്കാ​െരയും വലിയ വിഭാഗം ജനങ്ങ​െളയും ദോഷകരമായി ബാധിക്കും. ഈ നീക്കത്തിലൂടെ റബര്‍ ബോര്‍ഡും ഇല്ലാതാവും. റബര്‍ കര്‍ഷകര്‍ക്കുള്ള സഹായം, സബ്‌സിഡി, താങ്ങുവില, തറവില എന്നിവയെല്ലാം ഇല്ലാതാകും. ഇറക്കുമതി, കയറ്റുമതി എന്നിവക്ക്​ നിയന്ത്രണങ്ങള്‍ ഇല്ലാതാവും. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമില്ലെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സാധാരണക്കാരെ ​ൈക​െയാഴിയുകയാണെന്നുമുള്ളതി​ൻെറ ഒടുവിലത്തെ ഉദാഹരണമാണി​െതന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.