സൗജന്യ റേഷനും പലവ്യഞ്ജനക്കിറ്റും നൽകണമെന്ന്

തിരുവനന്തപുരം: തീരദേശ മേഖലകളിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഒരുമാസത്തെ സൗജന്യ റേഷനും പലവ്യഞ്ജനക്കിറ്റും നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ എന്നിവർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറി​ൻെറ സാമ്പത്തിക പാക്കേജ് ഈ മേഖലക്കായി പ്രഖ്യാപിക്കുകയും വേണമെന്ന് ഫെഡറേഷൻ കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.