കഠിനംകുളത്തും പെരുമാതുറയിലും ആശങ്ക വർധിക്കുന്നു

കഴക്കൂട്ടം: . കഠിനംകുളം ഗ്രാമപഞ്ചായത്തിലെ അഞ്ച് തീരദേശ വാർഡുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർക്ക് ബുധനാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. പുതുക്കുറിച്ചി ഗവ.എൽ.പി സ്കൂളിൽ 300 പേരുടെ ആൻറിജൻ പരിശോധനയാണ് നടന്നത്. കഠിനംകുളം ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ പരിശോധനകൾ തുടരും. കഴിഞ്ഞ നാല്​ ദിവസങ്ങളിലായി14 പേർക്ക് രോഗം സ്ഥിരീകരിച്ച ചിറയിൻകീഴ് പഞ്ചായത്തിലെ പെരുമാതുറയിൽ ബുധനാഴ്​ച പരിശോധ നടന്നില്ല. ഇന്നു മുതൽ പെരുമാതുറ ഗവ.എൽ.പി.എസിൽ പരിശോധന പുനരാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.