പട്ടം സെൻറ്​ മേരീസ്: സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

പട്ടം സൻെറ്​ മേരീസ്: സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ പട്ടം സൻെറ്​ മേരീസ് ഹയർ ​സെക്കൻഡറി സ്കൂൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൈവരിച്ചതായി പ്രിൻസിപ്പൽ ഫാ. ഡോ. സി.സി. ജോൺ അറിയിച്ചു. ആകെ പരീക്ഷ എഴുതിയ 839 വിദ്യാർഥികളിൽ 803 വിദ്യാർഥികൾ വിജയിച്ചു. 74 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസും 47 വിദ്യാർഥികൾക്ക് 5 എ പ്ലസുകളും ലഭിച്ചു. സയൻസ് ബയോളജിയിൽ 98.98 ശതമാനവും കമ്പ്യൂട്ടർ സയൻസ് 92. 89 ശതമാനവും ഹ്യുമാനിറ്റീസ് ഹിസ്​റ്ററിയിൽ 95ശതമാനവും കമ്പ്യൂട്ടറിൽ 93.91 ശതമാനവും ​േകാമേഴ്സ് കമ്പ്യൂട്ടറിൽ 94.91 ശതമാനവും കൊമേഴ്‌സ്- മാത്​സ്​ 98.27 ശതമാനവുമാണ്​ വിജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.