മലയോരമേഖലക്ക് അഭിമാനമായി ഫെബ

(ചിത്രം) പത്തനാപുരം: ഹയർ സെക്കൻഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി മലയോരനാടിന് അഭിമാനമായി ഫെബ എന്ന മിടുക്കി. പത്തനാപുരം ശാലേംപുരം തെക്കേടത്ത് ക്രിസ്​റ്റി ഹൗസില്‍ മാത്യു ജോണ്‍-വത്സമ്മ ദമ്പതികളുടെ മകള്‍ ഫെബാ സാറാ മാത്യുവാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. പത്തനാപുരം സൻെറ് സ്​റ്റീഫന്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ സയന്‍സ് ഗ്രൂപ്പിലാണ് പഠിച്ചത്. 1200 മാര്‍ക്കും സ്വന്തമാക്കിയ ഫെബ പഠിച്ച വിദ്യാലയത്തിനും അഭിമാനമായി. പത്താം ക്ലാസ് പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. കല്ലുംകടവ് ഓട്ടോ സ്​റ്റാൻഡിലെ ഡ്രൈവറാണ് മാത്യു. സഹോദരി ക്രിസ്​റ്റി സി.എ വിദ്യാഥിനിയാണ്. വിജയവിവരമറിഞ്ഞ് മൗണ്ട് താബോര്‍ ദയറാ സെക്രട്ടറി ഫാ. ബഞ്ചമിന്‍ മാത്തന്‍, സ്കൂള്‍ പ്രിന്‍സിപ്പൽ പി.പി. ജോണ്‍സണ്‍, പി.ടി.എ പ്രസിഡൻറ് ദിലീപ് കുമാര്‍, അധ്യാപകര്‍ തുടങ്ങിയവരെത്തി ഫെബയെ അനുമോദിച്ചു. ആരോഗ്യവകുപ്പുമായി കൈകോര്‍ത്ത് ഡൻെറല്‍ അസോസിയേഷന്‍ കൊല്ലം: കോവിഡ് രോഗപ്രതിരോധത്തിന്​ ഇന്ത്യന്‍ ഡൻെറല്‍ അസോസിയേഷന്‍ ജില്ല ആരോഗ്യവകുപ്പുമായി കൈകോര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇരവിപുരം വാളത്തുംഗല്‍ ഹൈസ്‌കൂളില്‍ ഇരവിപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തില്‍ നടത്തിയ മൊബൈല്‍ സ്രവശേഖരണത്തിൻെറ ഭാഗമായി ഡൻെറല്‍ സര്‍ജന്‍മാരുടെ സഹകരണത്തോടെ 130 പേരുടെ സ്രവം ശേഖരിച്ചു. ഇന്ത്യന്‍ ഡൻെറല്‍ അസോസിയേഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഡോ. ജോണ്‍ ഷിബു, ഡോ. രാജേഷ്, ഡോ. സിജു ചെറിയാന്‍, ഡോ. ദീപു മോഹന്‍ദാസ്, ഡോ. അനില്‍ മുരളി എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.