കോവിഡ് ജാഗ്രത: മത്സ്യവിൽപന കേന്ദ്രങ്ങള്‍ അടക്കും

*ന്യൂ ഹോക്കി സ്​റ്റേഡിയം വെള്ളിയാഴ്ചയോടെ ചികിത്സക്ക് സജ്ജമാകും കൊല്ലം: ജില്ലയില്‍ മത്സ്യവിൽപനക്കാര്‍ വഴി കോവിഡ് വ്യാപനം കൂടുതലായതിനാല്‍ മത്സ്യവിൽപന കേന്ദ്രങ്ങള്‍ അടക്കാന്‍ കലക്‌ടറേറ്റില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അഞ്ചല്‍, ഏരൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മത്സ്യകച്ചവടക്കാര്‍ കേന്ദ്രീകരിച്ച് ക്ലസ്​റ്ററുകള്‍ രൂപപ്പെടുന്നതായി യോഗം വിലയിരുത്തി. കലക്ടര്‍ ബി. അബ്്ദുല്‍ നാസറിൻെറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കുന്നതിൻെറ ചുമതലയുള്ള സ്‌പെഷല്‍ ഓഫിസര്‍ എസ്. ചിത്രയും പങ്കെടുത്തു. അടക്കേണ്ട മാര്‍ക്കറ്റുകളുടെ പട്ടിക നല്‍കാന്‍ ജില്ല പൊലീസ് മേധാവി, കമീഷണര്‍ എന്നിവരോട് കലക്ടര്‍ നിര്‍ദേശിച്ചു. മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചിടുകയും കടല്‍ മത്സ്യബന്ധനം നിരോധിക്കുകയും ചെയ്തിട്ടും ജില്ലയിൽ മത്സ്യം എത്തുന്നതിൻെറ ഉറവിടം കണ്ടെത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചു. പ്രഥമ ചികിത്സാകേന്ദ്രങ്ങളില്‍ 5000 കിടക്കകള്‍ സജ്ജമാക്കുന്നതിൻെറ ഭാഗമായി സ്‌പോണ്‍സര്‍ഷിപ് വഴി കിടക്കകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് എസ്. ചിത്ര അറിയിച്ചു. ജില്ലയില്‍ എത്തുന്ന ലോറി തൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് കൊല്ലം സ്​റ്റേഡിയം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ലോറി തൊഴിലാളികള്‍ക്ക് സൗകര്യം നല്‍കണമെന്ന സിറ്റി പൊലീസ് കമീഷണറുടെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ സജ്ജമാക്കണം. മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. രക്ഷാകര്‍ത്താക്കള്‍ക്ക് അകലം പാലിച്ച് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിര്‍ദേശിച്ചു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 100 കിടക്കകള്‍ കൂടി സജ്ജമാക്കാൻ യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.