കോവിഡ്​ വ്യാപനം: കെ.എം.എം.എല്ലിനെതിരായ പ്രചാരണം ഖേദകരം -എം.ഡി

കൊല്ലം: കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ കെ.എം.എം എല്ലിനെതിരെ ജനങ്ങളിൽ ഭീതി പരത്തുംവിധം നടന്ന പ്രചാരണം ഖേദകരമാണെന്ന്​ കെ.എം.എം.എൽ എം.ഡി ചന്ദ്രബോസ്​. കരാർ ജീവനക്കാരന്​ കുടുംബത്തിൽനിന്ന്​ കോവിഡ്​ പകർന്നപ്പോൾ സർക്കാർ സംവിധാനങ്ങളോട്​ ചേർന്നും സാമൂഹിക പ്രതിബദ്ധത ഫണ്ട്​ ഉപയോഗിച്ചും നിരവധി പ്രതിരോധ, ആശ്വാസ പദ്ധതികൾ കമ്പനി നടപ്പാക്കിയിരുന്നു. രോഗം​ റിപ്പോർട്ട്​ ചെയ്​തപ്പോൾ തന്നെ അദ്ദേഹം ജോലിചെയ്​ത സെക്​ഷനിലെ ജീവനക്കാരെ പരിശോധനക്ക്​ വിധേയമാക്കി നെഗറ്റീവാണെന്ന്​ ഉറപ്പുവരുത്തി. ക​െണ്ടയ്​ൻമൻെറ്​ സോണിലെ പ്രവർത്തനത്തിന്​ കലക്​ടറുടെ അനുമതിയും തേടിയിട്ടുണ്ട്​. ഉൽപാദനം കുറച്ചാലും കുറഞ്ഞ തോതിലെങ്കിലും പ്രർത്തിക്കേണ്ടത്​ അനിവാര്യമായതിനാലായിരുന്നു ഇത്​. കോവിഡ്​ പ്രോ​േട്ടാകോൾ പ്രഖ്യാപിച്ചതുമുതൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ രണ്ടുകോടി രൂപയും പാരിപ്പള്ളി മെഡിക്കൽ കോളജിന്​ 50 ലക്ഷം രൂപയും നൽകി. കോവിഡ്​ ബാധ പ്രചാരണത്തിലൂടെ തോട്ടപ്പള്ളിയിൽനിന്നുള്ള ധാതുമണൽ നീക്കം തടസ്സപ്പെട്ടു. സ്​പിൽവേയുടെ വീതിയും ആഴവും വർധിപ്പിക്കുന്നതിന്​ സർക്കാർ കെ.എം.എം.എല്ലി​െന ചുമതലപ്പെടുത്തിയിരുന്നു. മണ്ണ്​ കാലാവസ്​ഥ വ്യതിയാനംമൂലം നഷ്​ടപ്പെട്ടാൽ കെ.എം.എം.എല്ലിനുണ്ടാവുന്നത്​ വൻ നഷ്​ടമായിരിക്കുമെന്ന്​ എം.ഡി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.