കുന്നത്തൂർ താലൂക്കിലെ അഞ്ച് പഞ്ചായത്തിലും കോവിഡ്

ശാസ്താംകോട്ട: ജില്ലയിലെ ഏറ്റവും ചെറിയ താലൂക്കായ കുന്നത്തൂർ കോവിഡ് തീവ്രവ്യാപന ഭീതിയിൽ. ഏഴ് പഞ്ചായത്തുകളിൽ അഞ്ചിലും കോവിഡ് ബാധിതരുണ്ട്. കുന്നത്തൂരിൽ രോഗബാധിതരുടെ എണ്ണം 39 ആണ്. ശാസ്താംകോട്ട പഞ്ചായത്തിൽ 35ഉം മൈനാഗപ്പള്ളി, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് രോഗബാധിതർ. ആഞ്ഞിലിമൂട് മത്സ്യ മാർക്കറ്റിലെ വ്യാപാരിയുടെ സമ്പർക്കപ്പട്ടികയിൽപെട്ടവരാണ് ശാസ്താംകോട്ട പഞ്ചായത്തിലെ മുഴുവൻ രോഗികളും. ജാഗ്രതക്കുറവാണ് ഗുരുതര വ്യാപനത്തിന് കാരണം. കോവിഡ് വ്യാപനത്തിൻെറ അളവ് കൂടിയതോടെ ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകൾ ക​െണ്ടയ്​ൻമൻെറ് സോണുകളായി വിജ്ഞാപനം ചെയ്ത് പൂർണമായും അടച്ചു. കനത്ത പൊലീസ് ബന്തവസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പഞ്ചായത്തുകളിലേതുൾപ്പെടെ താലൂക്കിലെ 53 വാർഡുകൾ ഇപ്പോൾ ക​െണ്ടയ്​ൻമൻെറ് സോൺ ആണ്. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ജനപ്രതിനിധികളും താലൂക്കിൽ വ്യാപനം തടയാനുള്ള തിവ്രശ്രമത്തിലാണ്. ഭരണിക്കാവിലെ എൻജിനീയറിങ് കോളജ്, വനിത, പുരുഷ ഹോസ്​റ്റലുകളിലെ 300ഓളം മുറികൾ കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി. മിഷൻ ആശുപത്രിയിലെ 28 മുറികൾ ഏറ്റെടുത്തു. മൈനാഗപ്പള്ളിയിൽ കോവിഡ് പരിശോധന കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പോരുവഴി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അനുവദിച്ച പരിശോധന ഉപകരണങ്ങൾ എത്തി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ കോവിഡ് നിർണയ ദ്രുതപരിശോധ ഒരാഴ്ചയായി നടന്നുവരികയാണ്. ഔദ്യോഗിക സംവിധാനങ്ങൾ സജ്ജമായി നിൽക്കുമ്പോഴും പൊതുജനങ്ങൾ ജാഗ്രത കാട്ടുന്നില്ലെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും മാസ്ക് ധരിക്കാത്തവരെയും താലൂക്കിൽ എവിടെയും കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.