ജാഗ്രതകൈവിടരുത് - വിസ്ഡംയൂത്ത്

തിരുവനന്തപുരം: ദിനം പ്രതിവർധിച്ച് വരുന്ന കോവിഡ്​ രോഗികളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നുവെന്നും പ്രതിരോധത്തിനായി സമൂഹം ജാഗ്രത പാലിക്കണമെന്നും വിസ്ഡം യൂത്ത് ജില്ല ലീഡ് സംഗമം അഭിപ്രായപ്പെട്ടു. സംഗമം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ്​ ഹരിസ് മദനികായക്കൊടി ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ്​ ത്വാഹ അബ്​ദുൽബാരി അധ്യക്ഷത വഹിച്ചു. വിസ്ഡംയൂത്ത് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി നസീർ വള്ളക്കടവ്, വിസ്ഡം സ്​റ്റുഡൻസ് ജില്ല പ്രസിഡൻറ്​ അൽഫഹദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷുഹൈബ് അൽഹികമി സ്വാഗതവും നസീം നെടുമങ്ങാട് നന്ദിയും പറഞ്ഞു. യൂത്ത് ഭാരവാഹികളായ പി. യു സുഹൈൽ, മുഹമ്മദ്അൻവർ, നിഷാദ്​ സലഫിഎന്നിവർസംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.