കോൺഗ്രസ്​ ധർണയിൽ പ്രതിഷേധം ഇ​രമ്പി

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എക്കൊപ്പം സി.ബി.ഐയും റോയും സംയുക്തമായി കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസി​ൻെറ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധസമരം നടത്തി. ജില്ല കലക്ടറേറ്റുകളിലേക്കാണ് പ്രതി​േഷധ ധര്‍ണ സംഘടിപ്പിച്ചത്. സമാധാനപരമായും കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചുമായിരുന്നു ധര്‍ണ. തിരുവനന്തപുരം നഗരപരിധിയില്‍ ലോക്​ഡൗണായതിനാല്‍ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം ഉദ്ഘടാനം ചെയ്തു. ഒന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായി 14 ജില്ലകളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.