രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ കേരള സര്‍ക്കാറിനു കീഴിലുള്ള തന്ത്രപ്രധാനമായ സ്പേസ് പാര്‍ക്കിലെ ഓപറേഷന്‍സ് മാനേജരായി നിയമിക്കുകയും അവര്‍ ഇന്ത്യക്കത്തും പുറത്തുമുള്ള നിരവധി ഉന്നത ശാസ്ത്രജ്ഞരുമായി കേരള സര്‍ക്കാറി​ൻെറ പ്രതിനിധിയെന്ന നിലയില്‍ ആശയവിനിമയം നടത്തുകയും ചെയ്തതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ദേശീയ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്ന സംഭവമാണിത്. ലോകത്തി​ൻെറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും അക്കാദമിക പണ്ഡിതരും പങ്കെടുത്ത സ്പേസ് കോണ്‍​േക്ലവ് എന്ന പരിപാടിയുടെ മുഖ്യ സംഘാടകയാക്കി സ്വപ്ന സുരേഷിനെ ചുമതലപ്പെടുത്തിയത്​ കേരള സര്‍ക്കാറാണ്​. ഇത്തരം പരിപാടികളെ കള്ളക്കടത്തുകാരി ത​ൻെറ സ്വാധീനം വളര്‍ത്താന്‍ ഉപയോഗിക്കുന്നത് അത്യന്തം ആശങ്കജനകവും ഗൗരവതരവുമായ കാര്യമാ​ണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.