പൂജപ്പുരയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി മാര്‍ച്ച് അക്രമാസക്തമായി

നേമം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറി​ൻെറ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശിവശങ്കറി​ൻെറ പൂജപ്പുര കാട്ടുറോഡിലെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. തിങ്കളാഴ്​ച രാവിലെ 11ന് കോണ്‍ഗ്രസി​ൻെറയും 11.30 ന് ബി.ജെ.പിയുടെയും മാര്‍ച്ച് പൂജപ്പുര ജങ്​ഷനില്‍നിന്ന് ആരംഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന്, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകർ വസതിയിലേക്ക് കയറാന്‍ ശ്രമി​െച്ചങ്കിലും പൊലീസ് തടയുകയായിരുന്നു. നേമം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാര്‍ച്ച്. സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് നിയമലംഘനത്തിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഇരുവിഭാഗത്തിനുമെതിരെ പൂജപ്പുര പൊലീസ് രണ്ട്​ കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.