ട്രിപ്​ള്‍ ലോക്ഡൗണ്‍ നിലനിൽക്കെ പൂന്തുറയിൽനിന്ന്​ കന്യാകുമാരിയില്‍ പോയി മത്സ്യം കൊണ്ടുവന്നവർ മുങ്ങി

മത്സ്യവ്യാപാരികളെ തേടി പൊലീസ് നെട്ടോട്ടമോടുന്നു പൂന്തുറ: ട്രിപ്​ള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന മേഖലയില്‍നിന്ന്​ കഴിഞ്ഞദിവസം കന്യാകുമാരിയില്‍ പോയി മത്സ്യം കൊണ്ടുവന്ന് വിറ്റ രണ്ട് മത്സ്യവ്യാപാരികളെ തേടി പൊലീസ് നെട്ടോട്ടമോടുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കിട്ടിയെങ്കിലും ഇവര്‍ മുങ്ങിനടക്കുന്നത് പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാക്കി. കുമരിച്ചന്തയില്‍നിന്ന്​ തമിഴ്നാട്ടില്‍ മത്സ്യം എടുക്കാന്‍ പോയി മടങ്ങിയെത്തിയ മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥികരിച്ചതിനെതുടര്‍ന്ന് ഇയാളുടെ സമ്പര്‍ക്കപട്ടിക വഴി ഒരുനാട് മുഴുവന്‍ ഭീതിയില്‍ കഴിയുന്നതിനിടെ നേരത്തേ രോഗം ബാധിച്ച രോഗിയുമായി സമ്പര്‍ക്കപട്ടികയില്‍ ഉ​െണ്ടന്ന് കരുതുന്ന രണ്ടുപേര്‍ ശനിയാഴ്​ച കന്യാകുമാരിയില്‍ പോയി മത്സ്യം എടുത്തുകൊണ്ട് വന്ന് ട്രിപ്​ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളുടെ പലഭാഗങ്ങളിലും മത്സ്യം വിറ്റു. ഇവരില്‍നിന്ന് നിരവധിപേര്‍ മത്സ്യം വാങ്ങുകയും ചെയ്തു. ഇവര്‍ കന്യാകുമാരിയില്‍ പോയ വിവരം പൊലീസ് അറിഞ്ഞതോടെ ഇവര്‍ മുങ്ങി. ഇവരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച പൊലീസ് വിളിച്ചുവരുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇവര്‍ ഫോണുകള്‍ ഓഫാക്കി. ഇതോടെ ഇവരെത്തേടി പൊലീസി​ൻെറ രഹസ്യാന്വേഷണവിഭാഗവും രംഗത്തിറങ്ങി. സംഭവം അറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. ട്രിപ്​ള്‍ ലോക്ഡൗൺ മേഖലയില്‍നിന്ന്​ വരുന്ന കാര്യങ്ങള്‍ മറച്ചു​െവച്ചാണ് ഇവര്‍ കന്യകുമാരിയിലേക്ക് പോയി വന്നതെന്നാണ് പൊലീസി​ൻെറ നിഗമനം. തല്‍ക്കാലം മത്സ്യമെടുക്കാന്‍ തമിഴ്നാട്ടില്‍ പോകരുതെന്ന നിര്‍ദേശം അവഗണിച്ചാണ്​ കുമരിച്ചന്ത മാര്‍ക്കറ്റില്‍ മത്സ്യകച്ചവടം ചെയ്യുന്നവര്‍ കന്യാകുമാരി, തൂത്തുക്കൂടി മത്സ്യഹാര്‍ബറുകളിൽ പോയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.