ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ജില്ല പഞ്ചായത്ത് അനുവദിച്ച ബഹുനില മന്ദിരത്തി​ൻെറ ഉദ്ഘാടനം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സാമൂഹിക അകലം പാലിച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. 2018ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങിയ സർക്കാർ വിദ്യാലയത്തിന് ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിര നിർമാണം പൂർത്തീകരിച്ചത്. ശ്രീജാ ഷൈജുദേവ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ ഡി. സ്മിത, ബി.പി. മുരളി, എസ്.എം. റാസി, പഞ്ചായത്ത് പ്രസിഡൻറ് എസ്.രാജലക്ഷ്മി അമ്മാൾ, വാർഡംഗം ബീനാ വേണുഗോപാൽ, പ്രിൻസിപ്പൽ റോബിൻ ജോസ്, പ്രഥമാധ്യാപിക എസ്. അജിത, നരേന്ദ്രനാഥ്, എസ്. ജവാദ്, ഹരികൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: kmr Pho-13 - 1 കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരത്തി​ൻെറ ഉദ്ഘാടനം വി.കെ. മധു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.