സി.ബി.എസ്​.ഇ പരീക്ഷയിൽ തലയെടുപ്പോടെ തലസ്​ഥാനം

തിരുവനന്തപുരം: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ തലസ്​ഥാനത്തെ സ്​കൂളുകൾക്ക്​ മികച്ച വിജയം. മിക്ക സ്​കൂളുകളിലും 100​ ശതമാനം വിജയമുണ്ട്​. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 100 ശതമാനം വിജയം നേടി. 309 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 308 പേർ ഫസ്​റ്റ്​ ക്ലാസ് നേടി. ഇതിൽ 235 പേർക്ക് ഡിസ്​റ്റിങ്​ഷനുമുണ്ട്. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ എം.ആർ. ഗൗരിപ്രിയ (98.6) സ്കൂളിൽ ഒന്നാമതെത്തി. സയൻസിൽ അപർണ (98.2), കോമേഴ്സിൽ വർഷ എ.എസ് (97.4) എന്നിവരും മുന്നിലെത്തി. നാലാഞ്ചിറ സർവോദയ വിദ്യാലയം 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 132 വിദ്യാർഥികളിൽ 109 പേർക്ക് ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തിലെ ശ്രേയ സൂസൻ മാത്യു (99.6) സ്കൂളിൽ ഒന്നാമതെത്തി. ഹ്യുമാനിറ്റീസിലെ തന്നെ അഞ്ജന എ (98.4), സയൻസ് വിഭാഗത്തിൽ അനഘ വിശ്വനാഥ് (98), വൈഷ്ണവ് (97.8) എന്നിവർ ഉയർന്ന മാർക്കും നേടി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ സയൻസിൽ മയൂഖ എസ്. ലക്ഷ്മി 97.6 ശതമാനവും കോമേഴ്​സിൽ നക്ഷത്ര എസ്.പി 98 ശതമാനം, ഹ്യുമാനിറ്റീസിൽ ആദിത്യ ചന്ദ്രൻ 97.8 ശതമാനം, കൃഷ്ണ എം 97.8 ശതമാനം മാർക്കോടോ സ്കൂൾ ടോപ്പർമാരായി. മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 46 വിദ്യാർഥികളിൽ 39 പേർ ഡിസ്​റ്റിങ്​ഷനും ഏഴുപേർ ഫസ്​റ്റ്​ ക്ലാസും നേടി. ഹ്യുമാനിറ്റീസിൽ 96.4 ശതമാനം മാർക്ക് നേടിയ എ.കെ. സാന്ദ്രയാണ് സ്‌കൂൾ ടോപ്പർ. ബയോളജിയിൽ ഹൈഫ സക്കീർ, കോമേഴ്‌സിൽ ഡി.എസ്. ആദിത്യൻ , കമ്പ്യൂട്ടർ സ്ട്രീമിൽ ഡി. സിദ്ധാർഥ്​ എന്നിവർ ഒന്നാമതെത്തി. ആറ്റുകാൽ ചിന്മയ വിദ്യാലയ 100 ശതമാനം വിജയം നേടി. 99 ശതമാനം മാർക്കോടെ പ്രിഥ്വി ഒന്നാം സ്ഥാനവും 97 ശതമാനം മാർക്കോടെ തേജസ്വിനി രണ്ടാം സ്ഥാനവും 96.8 ശതമാനം മാർക്കോടെ ഉത്തര മുരളി മൂന്നാം സ്ഥാനവും നേടി. 83 പേർ പരീക്ഷയെഴുതിയതിൽ 76 പേർക്ക് ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. പേയാട് കാർമൽ സ്കൂളിൽ പരീക്ഷയെഴുതിയ 30 വിദ്യാർഥികളിൽ 19 പേർക്കും ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. ബാക്കി കുട്ടികൾ ഫസ്​റ്റ്​ ക്ലാസ് നേടി. സയൻസ് സ്ട്രീമിൽ രോഷ്ണി വർഗീസ്, അക്ഷര, ഹന്ന എന്നീ വിദ്യാർഥികൾ 95 ശതമാനം മാർക്കും കോമേഴ്സിൽ ദേവിക എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. പാങ്ങോട് ആർമി പബ്ലിക് സ്‌കൂളും മികച്ച വിജയം നേടി. 42 വിദ്യാർഥികളിൽ 40 പേർക്ക് ഡിസ്​റ്റിങ്​ഷനും രണ്ടുപേർക്ക് ഫസ്​റ്റ്​ ക്ലാസും ലഭിച്ചു. 13 കുട്ടികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. സയൻസിൽ ദേവിക അജിത്ത് (97.4), കോമേഴ്‌സിൽ സുനിൽ ജോൺ (96.6), ഹ്യുമാനിറ്റീസിൽ ഐശ്വര്യ (95.2) എന്നിവർ ഒന്നാമതെത്തി. നാലാഞ്ചിറ നവജീവൻ ബഥനി വിദ്യാലയയിൽ 98 കുട്ടികൾ പരീക്ഷയെഴുതിയതിൽ 86 പേർ ഡിസ്​റ്റിങ്​ഷൻ നേടി. സയൻസ് വിഭാഗത്തിൽ ആകാശ് ബ്രിജേഷ് 97 ശതമാനവും കോമേഴ്സിൽ ജോബ് സാം ബെ‌ഞ്ചമിൻ 96.2 ശതമാനവും മാർക്കോടെ ഒന്നാമതെത്തി. കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിന് 100 ശതമാനം വിജയം. സയൻസിൽ 486 മാർക്ക് വാങ്ങി പ്രത്യുഷ് പി.എസ് സ്‌കൂളിൽ ഒന്നാമതും കോമേഴ്‌സിൽ 485 മാർക്ക് വാങ്ങി സൂര്യനാരായണൻ രണ്ടാമതും എത്തി. 43 പേർ പരീക്ഷ എഴുതിയതിൽ 28 പേർക്ക് 80 ശതമാനത്തിനു മുകളിൽ മാർക്കും 38 പേർക്ക് ഡിസ്​റ്റിങ്​ഷനും ലഭിച്ചു. പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ 30 പേർക്ക് ഡിസ്​റ്റിങ്​ഷൻ ലഭിച്ചു. സയൻസ് വിഭാഗത്തിൽ അൽഫിയ എസ് (97) കോമേഴ്‌സ് വിഭാഗത്തിൽ വർഷ (99) ഹ്യുമാനിറ്റീസ് വിഭാഗത്തിൽ വീണ (97) എന്നിവർ ഒന്നാംസ്ഥാനം നേടി. പള്ളിപ്പുറം കേന്ദ്രീയവിദ്യാലയത്തിനും 100 ശതമാനം വിജയം. 86 പേരിൽ 69 പേർക്ക് ഡിസ്​റ്റിങ്​ഷനുണ്ട്. പൂജപ്പുര ​സൻെറ്​ മേരീസ്​ സ്​കൂളിനും 100​ ശതമാനം വിജയം. പരീക്ഷയെഴുതിയ 81ൽ 66 പേർ ഡിസ്​റ്റിങ്​ഷൻ നേടി. എസ്​.എസ്​. ആർഷ (96.6), മാധവ്​ മനോജ്​ നായർ (96.6), എ.എസ്​ റോഷൻ (96.2), ഇർഫാൻ മുഹമ്മദ്​ (95.2) എന്നിവർ മികച്ച വിജയം നേടി. നെട്ടയം എ.ആർ.ആർ പബ്ലിക്​ സ്​കൂൾ 100​ ശതമാനം വിജയം നേടി. ദേവിക പ്രകാശ്​, ഭരത്​ കൃഷ്​ണൻ എന്നിവർ സ്​കൂൾതലത്തിൽ ​ഉയർന്ന മാർക്ക്​ നേടി. കല്ലാട്ടുമുക്കിലെ ദ ഒാക്​സ്​ഫോർഡ്​ സ്​കൂൾ 100​ ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 39 വിദ്യാർഥികളും വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.