ഹോട്ടലിനു നേരെ കല്ലേറ്; പരാതി നൽകി

വെളിയം: വെളിയം പഞ്ചായത്ത് കട്ടയിൽ വാർഡ് മെംബറും ഓടനാവട്ടം മണ്ഡലം പ്രസിഡൻറുമായ കട്ടയിൽ ശാന്തിവിലാസം ഓടനാവട്ടം വിജയപ്രകാശിൻെറ ഹോട്ടലിനു നേരെ കല്ലെറിഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടലിൻെറ ഓടുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞുടച്ചു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പഠനവീടുകൾ തുടങ്ങി കുളത്തൂപ്പുഴ: സര്‍വിസ് സഹകരണ ബാങ്ക് നേതൃത്വത്തിലുള്ള പഠന വീടുകളുടെ പ്രവര്‍ത്തനം കുളത്തൂപ്പുഴ പഞ്ചായത്തില്‍ തുടങ്ങി. കുളത്തൂപ്പുഴ ബി.എം.ജി. ഹൈസ്കൂളില്‍ പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ്​ കെ.ജെ. അലോഷ്യസ് നിർവഹിച്ചു. സ്കൂള്‍ പ്രഥമാധ്യാപകന്‍ ബ്ലെസന്‍ ടി. ജോണ്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജി. ബിജു, എസ്. മോഹന്‍പിളള, ബി. രാജീവ്, കെ. ജോണി, കെ. അനില്‍കുമാര്‍, ഷൈജു ഷാഹുല്‍ഹമീദ്, മിനിവര്‍ഗീസ് സെക്രട്ടറി പി. ജയകുമാര്‍, അധ്യാപകന്‍ സുനില്‍തോമസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.