ഐ.എൻ.ടി.യു.സി ധർണ

കൊല്ലം: സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ ഐ.എൻ.ടി.യു.സി ഇരവിപുരം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്​ഘാടനം ചെയ്​തു. ഇരവിപുരം നിയോജകമണ്ഡലം പ്രസിഡൻറ് ഒ.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ.എം അൻസാരി എന്നിവർ പങ്കെടുത്തു. കരനെൽകൃഷി തുടങ്ങി കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബും പി.ടി.എയും ചേർന്ന് കരനെൽകൃഷി തുടങ്ങി. കൃഷി ഓഫിസർ വീണ വിജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി. തമ്പാൻ, സ്കൂൾ മാനേജർ മായാ ശ്രീകുമാർ, എച്ച്.എം. മുർഷിദ് ചിങ്ങോലിൽ, പി.ടി.എ പ്രസിഡൻറ് ലാൽജി പ്രസാദ്, കാട്ടൂർ ബഷീർ, സിറിൾ, ഗംഗാറാം എന്നിവർ പങ്കെടുത്തു. കെ.എസ്.യു ഉപവാസ സമരം കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി​െവക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ ഉപവാസസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു കൊല്ലം ബ്ലോക്ക് പ്രസിഡൻറ് ബിച്ചു കൊല്ലം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കൗശിക് എം. ദാസ്, എ.എസ്. ശരത്‌മോഹൻ, ഹർഷാദ്, ഗോകുൽ, സച്ചിൻ പ്രതാപ്, ജി.കെ. അനന്തു, ഷിബു കടവൂർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.