തെക്കുംഭാഗം നടയ്ക്കാവ് ചന്ത താൽക്കാലികമായി അടച്ചു

ചവറ: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നടയ്ക്കാവ് പൊതു ചന്ത ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തി. ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്​ള്‍ ലോക്ഡൗണ്‍ ആയതിനെ തുടർന്ന് മറ്റിടങ്ങളിൽനിന്ന് നിരവധിപേർ ചന്തയില്‍ എത്തിയതോടെയാണ് അധികൃതർ അടയ്ക്കാൻ തീരുമാനിച്ചത്. തെക്കുംഭാഗം സർവിസ് സഹകരണ ബാങ്കും ഇതിനോട് ചേർന്നുള്ള മാവേലി സ്​റ്റോറും മൂന്നു ദിവസത്തേക്ക് അടച്ചു. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ചിലര്‍ ചന്ത സന്ദര്‍ശിച്ചിരുന്നു. മുൻ കരുതലെന്ന നിലയിൽ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്നാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.