പൂന്തുറ സാധാരണ നിലയിലേക്ക്

പൂന്തുറ: ആവശ്യസാധനങ്ങളും ആരോഗ്യസുരക്ഷ പരിശോധനകളും കൃത്യമായി ലഭിക്കാന്‍ തുടങ്ങിയതോടെ പൂന്തുറ വീണ്ടും സാധാരണ നിലയിലേക്ക്. ഞായറാഴ്​ച മാവേലി സ്​റ്റോറുകളുടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ രാവിലെ മുതല്‍ വൈകീട്ട്​ വരെ ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വിതരണം ചെയ്തു. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭക്ഷണസാധനങ്ങള്‍ സ്​റ്റോക്ക് ചെയ്ത് പൂന്തുറ എസ്.എം ലോക്കില്‍ പാര്‍ക്ക് ചെയ്​തിരുന്നു. സാധനങ്ങള്‍ തീരുന്ന മുറക്ക് സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ വാഹനങ്ങള്‍ എത്തി സാധനങ്ങള്‍ എടുത്ത് വിതരണം ചെയ്തു. ക​െണ്ടയ്ൻമൻെറ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല കലക്ടറുടെ കീഴിലുള്ള ക്വിക്ക് റെസ്പോണ്‍സ് ടീം കണ്‍ട്രോള്‍ റൂമി​ൻെറ പ്രവര്‍ത്തനത്തിനായി പൂന്തുറ പുത്തന്‍പള്ളിയുടെ മദ്റസ ബില്‍ഡിങ് തുറന്ന് കൊടുത്തു. പടം rafeek 2 Rafeek 2.jpg മാവേലി സ്​റ്റോറി​ൻെറ സഞ്ചരിക്കുന്ന വാഹനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളുമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.