സർക്കാർ ഒാഫിസ്​ പ്രവർത്തനത്തിന്​ ക്രമീകരണം

തിരുവനന്തപുരം: ലോക്ഡൗൺ ഒരാഴ്ച കൂടി ദീർഘിപ്പിച്ച കോർപറേഷൻ പരിധിയിൽ അവശ്യസേവനങ്ങൾക്ക്​ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ക്രമീകരണം ഒരുക്കാൻ ചീഫ്​ സെക്രട്ടറി ഡോ. വിശ്വാസ്​ മേത്തയുടെ ഉത്തരവ്​. *സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലിക്രമീകരണം നടത്തും. * ആരോഗ്യവകുപ്പിന് അധികം ജീവനക്കാരുടെ സാന്നിധ്യം ആവശ്യമാണെന്ന് കാണുന്ന പക്ഷം വകുപ്പ് സെക്രട്ടറിക്ക് അതിനായുള്ള ക്രമീകരണം ഏർപ്പെടുത്താം. ഗവ. പ്രസുകൾ സമയബന്ധിതമായി ജോലികൾ നിർവഹിക്കേണ്ടതിനാൽ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാൻ പ്രിൻറിങ്​ ഡയറക്ടർക്ക് നടപടി സ്വീകരിക്കാം. * സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ മാത്രം ആവശ്യമുള്ള ജീവനക്കാർ ഹാജരാകാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താം. * അവശ്യ സർവിസ് വിഭാഗത്തിൽ പെടാത്ത മറ്റ് ഓഫിസുകളിൽ വകുപ്പ് മേധാവികൾക്ക് ആവശ്യമായ ജീവനക്കാരുടെ സേവനം ക്രമീകരിക്കാം. * ഓഫിസിൽ ഹാജരാക്കേണ്ടതില്ലാത്ത ജീവനക്കാർ 'വർക്ക് ഫ്രം ഹോം' ആയി ആവശ്യാനുസരണം ജോലി നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.