നഗരത്തിൽ ഒരാഴ്ചകൂടി ലോക്ഡൗൺ

തിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ട്രിപ്ൾ ലോക്ഡൗണിൽ നിലനിർത്തി തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ചകൂടി കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാറിന്​ കീഴിലെ പ്രതിരോധം, എയർപോർട്ട്, റെയിൽ​േവ, പോസ്​റ്റ്​ ഓഫിസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങൾ, അവശ്യസർവിസുകൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ട്. സംസ്ഥാന സർക്കാറിന്​ കീഴിൽ ജില്ല ഭരണകൂടം, ദുരന്തനിവാരണം, റവന്യൂ ഡിവിഷനൽ ഓഫിസ്, താലൂക്ക്, വില്ലേജ് ഓഫിസുകൾ, ​െപാലീസ്, ഹോം ഗാർഡ്, ഫയർഫോഴ്‌സ്, ജയിൽ വകുപ്പ്, ട്രഷറി, ജല, വൈദ്യുതി വകുപ്പുകൾ, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ(അവശ്യ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിക്കണം) എന്നിവ പ്രവർത്തിക്കും. ഹൈവേ, പാലം, റോഡ് തുടങ്ങിയ അടിയന്തര നിർമാണപ്രവർത്തനങ്ങൾ പ്രദേശത്ത് അനുവദിക്കും. മറ്റ് പൊതു/സ്വകാര്യ ഓഫിസുകൾ വർക്ക് ഫ്രം ഹോം നയം സ്വീകരിക്കണം. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലബോറട്ടറികൾ തുടങ്ങിയ ആരോഗ്യഅനുബന്ധ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പ്രദേശത്ത് മുൻനിശ്ചയിച്ചിട്ടുള്ള എല്ലാ പൊതു പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. പാൽ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമണി മുതൽ ആറുമണി വരെയും വിൽപന നടത്താം. ഉച്ചയ്ക്ക് ഒരുമണിമുതൽ മൂന്നുമണിവരെ സ്‌റ്റോക്ക് സ്വീകരിക്കുന്നതിന് മാത്രം തുറന്നുപ്രവർത്തിക്കാം. രാത്രി ഒമ്പതുമണി മുതൽ പുലർച്ച അഞ്ചുമണിവരെ നൈറ്റ് കർഫ്യൂ ആയിരിക്കും. മറ്റ് നിയന്ത്രണങ്ങൾ *മരുന്ന്, ജനകീയ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം എന്നിവ ഒഴികെ മറ്റൊന്നിനും ഡോർ ഡെലിവറി അനുവദിക്കില്ല. *ടെക്ക്‌നോപാർക്കിലെ ഐ.ടി കമ്പനികൾക്ക്​ അവശ്യ ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. * കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടാക്‌സികൾ, ഓട്ടോകൾ എന്നിവയ്ക്ക് സർവിസ് നടത്താം. *മാധ്യമസ്ഥാപനങ്ങൾ, ​േഡറ്റ സൻെറർ, ടെലികോം ഓപറേറ്റർമാർ എന്നിവർ അവശ്യ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം. കൃഷി, ഹോർട്ടികൾചർ, ​െഡയറി, പൗൾട്രി, വെറ്ററിനറി, അനിമൽ ഹസ്ബൻഡ്രി പ്രവർത്തനങ്ങൾക്ക് അനുമതി *ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾക്കൊള്ളിച്ച് പ്രവർത്തിക്കണം മൂന്ന് വാർഡുകൾ 'ക്രിട്ടിക്കൽ' ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകൾക്ക് പുതിയ ഇളവുകൾ ബാധകമായിരിക്കില്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും. വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്​റ്റ്​ എന്നീ വാർഡുകളാണ് നിലവിൽ ബഫർ സോണുകൾ. ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണുകളിൽ പാൽ, പലചരക്ക് കടകൾ, ബേക്കറി എന്നിവക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾ പ്രവർത്തിക്കില്ല. മൊബൈൽ എ.ടി.എം സൗകര്യം രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ച് മണിവരെ ലഭ്യമാകും. പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ ലഭ്യത മിൽമ ഉറപ്പാക്കും. വൈകീട്ട് ഏഴുമണിമുതൽ രാവിലെ അഞ്ച് മണിവരെ നൈറ്റ് കർഫ്യൂ ആയിരിക്കും. മെഡിക്കൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി ആരുംതന്നെ വീടിന്​ പുറത്തിറങ്ങരുതെന്നും സർക്കാർ നിർ​േദശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.